Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
പ്രായത്തെ തോൽപ്പിക്കുന്ന ഉറച്ച ശബ്ദം....
ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ അച്ഛാ.... കൃഷ്ണകുമാർ സാർ.... ജയേട്ടനെ കാണാൻ വരുമെന്ന് ... അദ്ദേഹമാണ്... കൂടെയുള്ളത് മകൻ ഉണ്ണി....
ആഹാ.... ഞാനത് മറന്നു..... ഇരിക്കൂ കുട്ടികളെ.... അദ്ദേഹവും സോഫയിൽ ഇരുന്നു....ചായയെടുക്ക് മോളെ... കഴിക്കാനും ....
ശരിയച്ഛ ....അവർ അകത്തേക്ക് തിരിഞ്ഞു...
കഴിക്കാനിപ്പോഴൊന്നും എടുക്കണ്ട... ചായ മതി.... കഴിച്ചിട്ടാണ് ഇറങ്ങിയത് ...... അച്ഛൻ പറഞ്ഞു....
അത് സാരമില്ല... വീട്ടിൽ വന്നിട്ട് എന്തെങ്കിലും കഴിക്കാതെ എങ്ങിനാ ....
വന്നതല്ലേയുള്ളൂ സാർ... കുറച്ച് കഴിയട്ടെ....
എങ്കിൽ ശരി മോളെ.... ഊണ് കാലാക്കാൻ പറഞ്ഞോളൂ... ഇപ്പോൾ ചായ എടുക്ക് ...
ശരിയച്ഛ ....അവർ അകത്തേക്ക് പോയി....
കൃഷ്ണകുമാറിന് എന്നേ നേരത്തെ അറിയുമോ? സാറെന്ന് വിളിച്ചത് കൊണ്ട് ചോദിച്ചതാ....
അറിയാം സാർ.... ഞാൻ സാറിന്റെ കമ്പനിയിൽ ജോലി നോക്കിയിട്ടുണ്ട്.... ഒത്തിരി വർഷം മുൻപ് .... അകൗണ്ട്സിൽ ....
ഓർമ്മ കിട്ടുന്നില്ല ....
അച്ഛനെ അറിയാമായിരിക്കും...... കണ്ണംകോട്ട് മാധവൻ നായർ
ആഹാ... നീയാ... ഓർമ്മയുണ്ടെടോ ... ടീച്ചർ ജോലി കിട്ടിയപ്പോൾ പോയ ആൾ അല്ലെ..... മാധവൻ നായരും ഞാനുമൊക്കെ ഒരേ പ്രായമാ .... ഒന്നിച്ച് കളി തുടങ്ങിയവരാ..... അവനൊരു പിടിവാശിക്കാരനായിരുന്നു..... ഹ ഹ ഹ .... ഒരു വക മാടമ്പി സ്വഭാവം ..... അച്ഛനിപ്പോ...?
പോയി...
ങ്‌ഹും .... കൂടെ ഉണ്ടായിരുന്നവർ ഒക്കെ പോയി തുടങ്ങി.... ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അറിഞ്ഞില്ലേ....?
കുറച്ച് കാര്യങ്ങൾ പത്മിനി പറഞ്ഞു....
എല്ലാം എന്റെ വിധി... തുടങ്ങി വച്ച സംരംഭങ്ങളുടെ പുറകേ ഓടി നല്ല കാലം മുഴുവൻ .... പലതും നാട്ടിലെ ആളുകൾക്ക്
💬 Comments
View all comments