Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
ചേച്ചി എന്റെ മുഖത്തേക്ക് നോക്കി ..... പിന്നെ നിരാശയോടെ തല കുലുക്കി...
ഇല്ലെടാ.... അതിന്റെ ഒരു ജീവിതമാണ് കഷ്ടം.... ഞങ്ങളെല്ലാം ഹാപ്പിയായി ഇരിക്കുവാൻ ആന്റി ഒരു പ്രായശ്ചിത്തം പോലെ ഇവിടെ കഴിയുന്നു.... മനസ്സിലെ വിഷമമെല്ലാം അടക്കി വച്ച്.... ഒരു പെണ്ണായി പിറന്നതിന്റെ മുഴുവൻ സൗഭാഗ്യങ്ങളും വേണ്ടെന്ന് വച്ച്..... ഇവിടെ എല്ലാവരും ആന്റിയുടെ ഒരു ബലത്തിലാണ് ജീവിക്കുന്നത്.... എനിക്കറിയില്ല ഉണ്ണീ അവരുടെ മനസ്സെന്താണെന്ന്.... ?
ചേച്ചി....
നിനക്കറിയാമോ ഉണ്ണീ..... എന്റെ ആന്റിയുടെ ജീവിതം.... വളരെ ആഘോഷങ്ങളുടെ ആയിരുന്നു.... വിളക്കെടുത്ത് ഈ വീട്ടിൽ കയറും വരെ.....
മാളൂ ...... താഴേന്ന് ജയശ്രീ ആന്റിയുടെ ശബ്ദം....
ഇവിടുണ്ടമ്മേ....
എവിടെ ..മുകളിലാ...
അതെ...
ആന്റി കയറി വന്നു....
എന്താ രണ്ടുപേരും പരിപാടി..... എന്താ മുഖം വല്ലാതിരിക്കുന്നത്....? പിണങ്ങിയോ...?
ഇല്ലമ്മേ...... ഞങ്ങൾ ആന്റിയെ കുറിച്ച് പറയുകയായിരുന്നു.....
പെട്ടെന്ന് ആന്റിയുടെ മുഖവും മ്ലാനമായി.....
എന്ത് പറ്റി ആന്റി... നിങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിച്ചോ...?
സോറി....
ഏയ് അത് സാരമില്ലെടാ..... ആ കാര്യങ്ങൾ മറന്നാലല്ലേ കാര്യമുള്ളൂ .... അവളുടെ മുഖം കാണുമ്പോൾ എങ്ങിനെ മറക്കാനാ... പാവം എന്തെല്ലാം ഉള്ളിലുണ്ടെങ്കിലും ഒന്നും പുറത്ത് കാണിക്കില്ല.... അത്രക്ക് പാവമാണ്.... ചിരിച്ച് കളിച്ച് സ്നേഹിച്ച് അങ്ങിനെ നടക്കും... ഞങ്ങളെ ബോധിപ്പിക്കാനും ജീവിപ്പിക്കുവാനും..... ആന്റി കണ്ണ് തുടച്ചു.... പറഞ്ഞ് മോനെയും ബോറടിപ്പിച്ചു ....അല്ലേ .....
സാരമില്ല ആന്റി..... എനിക്കിതൊക്കെ ശീലമാണ്....
നിന്റെ ടീച്ചറാന്റി എങ്ങിനെ നിന്നോട് സ്നേഹമാണോ...?
അതുമൊരു പാവം.... എന്നെ വലിയ കാര്യമാണ്..... ഞാനാണ് അവരെ വിഷമിപ്പിച്ചിട്ടുള്ളത്....
അതെന്താ...?
ഞാൻ ഈ കൊല്ലം വരെ ബോർഡിങ്ങിലായിരുന്നു.... അമ്മയുടെ മരണശേഷം ..... ആന്റിയും കുട്ടികളും വീട്ടിൽ വന്നു എങ്കിലും അവരോട് ഇടപഴകാനും ഒക്കെ എനിക്ക് മടിയായിരുന്നു.... ഇഷ്ടമില്ലാഞ്ഞിട്ടോ ഒന്നുമല്ല.... എന്റെ കോംപ്ലക്സ്.... അതിനാൽ ഞാൻ അവധിക്കാലത്തും അധികം വീട്ടിൽ നിന്നിട്ടില്ല.... പക്ഷെ ഇപ്പോഴങ്ങിനെ അല്ല കേട്ടോ.... ഞങ്ങൾ കട്ട ഫ്രണ്ട്സാ....
'അമ്മ മരിച്ചിട്ടിപ്പോൾ...?
പത്ത് വർഷം ആകുന്നു.... ഞാൻ മൂന്നിൽ പഠിക്കുമ്പോഴാ.....
മൂന്നിൽ പഠിക്കുമ്പോഴോ....? നീയെങ്ങിനെ സഹിച്ചെടാ ...? മാളു ചേച്ചി ചോദിച്ചു...
ആ പ്രായത്തിൽ ആയത് കൊണ്ട് ഇപ്പോൾ പ്രശ്നമില്ല... അക്കാലത്ത്
💬 Comments
View all comments