Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
ചേച്ചി.... അവൾ അല്പം ചമ്മലോടെ ചോദിച്ചു.... ഞാൻ കട്ട് ചെയ്യട്ടെ ....? പിന്നെ വിളിക്കാം..
ആഹ് നില്ലെടീ..... അവൻ മയക്കത്തിലാ..... പിന്നെ ഫേസ് ബുക്കിലൊരു ചുള്ളനെ കണ്ടല്ലോടി..... ഉണ്ണിയോ..... നീയും എന്നെ പോലെ ഏദൻ തോട്ടമൊക്കെ ചമച്ച് തുടങ്ങിയോ....?
അതെന്റെ ഫ്രണ്ടാ ചേച്ചി..... ഉണ്ണി.... എന്നാലും ചേച്ചി...ഇങ്ങിനെ ഇരുന്ന് ചേച്ചി വിളിക്കുമെന്ന് ഞാൻ കരുതിയില്ല....
സോറി മോളെ .... അവൻ കെട്ടി പിടുത്തം അയക്കുന്നില്ല...അതാ.... നിന്റെ കൂടെ ഒരു സുന്ദരക്കുട്ടപ്പനെ കണ്ടപ്പോൾ ക്യൂരിയോസിറ്റി സഹിക്കാൻ പറ്റാതെ വിളിച്ചതാ..... ഏതാ മോളെ അവൻ.... ? എനിക്കൊന്ന് പരിചയപ്പെടുത്തി തരാമോ...?
വേണ്ട വേണ്ട.... രൂപ എടുത്തടിച്ച പോലെ പറഞ്ഞു.... അവനോട് ചേച്ചി കൂടണ്ട .....
അതെന്താടി..... ഞാനവനെ തിന്നതൊന്നുമില്ല.....
അതെനിക്കറിയാം..... ചേച്ചി അവനെ എന്ത് ചെയ്യുമെന്ന് ..... കണ്ടില്ലേ... ഒരാളുടെ നെഞ്ചിൽ കിടന്ന് അനിയത്തിയെ വിളിച്ച് വേറൊരുത്തനെ അന്വേഷിക്കുന്നു.... ഞാനൊരിക്കലും ചേച്ചിയെ ഇങ്ങിനെ കരുതിയില്ല....
അതിന് നീയെന്തിനാടി ദേഷ്യപ്പെടുന്നത്.... നിന്റെ ചെക്കനൊന്നുമല്ലല്ലോ....? ഫ്രണ്ടല്ലേ അവൻ....?
ആരായാലും ചേച്ചിക്കെന്താ....? ഉണ്ണിയുടെ കാര്യം ചേച്ചിയറിയണ്ട ..... അവൻ എത്ര ഡീസന്റാണെന്നറിയോ..... എന്റെ ബ്രദറാണവൻ ..... അവനെ കുറിച്ച് ആരും മോശമായി ഒന്നും കരുതണ്ട..... ഞാൻ ഫോൺ വക്കുവാ ....
എടി എടി ഫോൺ വക്കല്ലേ .... നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട..... പോട്ടെ.... എന്റെ കൂടെ ആരാണെന്ന് നിനക്കറിയണോ ....?
വേണ്ട.... ആരായാലും എനിക്കെന്താ...?
വേണം നീ അറിയണം....
വേണ്ടെന്നേ.....
പ്ലീസ് ടീ .... നീ ഒന്ന് പരിചയപ്പെട്ടിട്ട് എന്നെ ഒന്ന് സഹായിക്കണം.....
എന്തിന് .... എനിക്കിവനെ ഭയങ്കര ഇഷ്ടമാ.... വീട്ടിൽ ഒന്നറിയിക്കാൻ നീ വിജി ആന്റി വഴി ഒന്ന് സഹായിക്കണം .... പ്ലീസ്
ചേച്ചീ നീ സീരിയസ്സാണോ....
അതേടി പൊട്ടി അതല്ലേ... ഇപ്പോൾ തന്നെ വിളിച്ചത്.... നീയൊന്ന് പരിചയപ്പെട് .....
അപ്പോഴേക്കും ഞാൻ ഒന്ന് ഫ്രഷായി വരാം....
ചേച്ചി ... പോകല്ലേ... ഞാനൊറ്റക്ക് സംസാരിക്കില്ല.... ചേച്ചികൂടി അവിടിരിക്ക്....
ഓക്കേ .... പക്ഷെ ആളെ കാണുമ്പോൾ നിനക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കൂടെ നിക്കണം....
ഓക്കേ ....
വാക്ക് മാറ്റരുത്....?
ഇല്ല....
എന്നാ നീ കാണ് എന്റെ ചെറുക്കനെ....
💬 Comments
View all comments