Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
മാളു എന്റെ മുഖത്തേക്ക് ഫോൺ തിരിച്ചു..... എന്നെ കണ്ടതും രൂപയുടെ സുന്ദര മുഖം ഞെട്ടലാൽ വികൃതമായി..... അവളുടെ വായ വിടർന്ന് വന്നൂ.... ആ ചുണ്ടുകൾ ഉണ്ണീയെന്ന് നിശബ്ദമായി ഉച്ചരിച്ചു ....... പിന്നെ അവിശ്വസനീയതയാൽ തല കുടഞ്ഞു ...... പിന്നെ ഫോണിലെ എന്റെ പ്രതിബിംബത്തിലേക്ക് വിരൽ ചൂണ്ടി..... ആ മുഖം അമ്പരപ്പിലേക്കും ...പിന്നെ ദേഷ്യത്തിലേക്കും ഒടുവിൽ സങ്കടത്തിലേക്കും വഴിമാറി..... ആ കണ്ണുകൾ നിറഞ്ഞ് തുടങ്ങി.... അവളുടെ മുഖത്ത് നോക്കിയിരുന്ന് മിണ്ടാൻ മറന്ന് പോയ ഞാൻ അവളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ ഞെട്ടി..... കാര്യങ്ങൾ കുളമായി എന്ന് മനസ്സിലായി.... ഇപ്പോൾ വിട്ടാൽ പിടി വിടും .....സോൾവ് ചെയ്തേ പറ്റൂ....
രൂപ.... ഞാൻ മെല്ലെ വിളിച്ചൂ ....
ഉണ്ണീ .... നീ... നീ ....... അവളുടെ വാക്കുകൾ ഇടറി.....
രൂപാ......
നീ മിണ്ടരുത്.... ഇനി നീയെന്റെ ആരുമല്ല...... നീയുമായി ഒരു ബന്ധവുമില്ല........ ഫോൺ ചേച്ചിയുടെ കയ്യിൽ കൊടുക്ക്.... അവൾ ദേഷ്യത്തിൽ അലറി .....
അതെന്റെ ചങ്കിൽ തറഞ്ഞ് കയറി..... എന്റെ കണ്ണും നിറഞ്ഞ് തുടങ്ങി...... വെറുതെ ആരംഭിച്ച ഒരു കളി ..... എന്റെ തകർന്ന് പോയ ജീവിതത്തിൽ നിന്ന് കരകയറ്റാൻ കൂടെ നിന്ന കൂട്ടുകാരിയാണ് ..... സുധയെക്കാളും എന്നെ അറിയാവുന്നവൾ..... വെറുതെ അവളെ പറ്റിച്ചൂ .... അതും ഒരു പെണ്ണും കാണാൻ ഇഷ്ടപ്പെടാത്ത സാഹചര്യത്തിൽ .... എനിക്ക് മാളുവിനോടും ... എന്നോട് തന്നെയും ദേഷ്യം തോന്നി.... ഞാനറിയാതെ തന്നെ എന്റെ കാലുകൾ ചലിച്ചു..... പുറത്തേക്ക് പൊന്നു..... എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല.... രൂപ പറഞ്ഞതുപോലെ എന്നെ ഒഴിവാക്കിയാൽ..... അതൊരിക്കലും സഹിക്കാൻ പറ്റില്ല.... ദൈവമേ ഏതൊരു സമയത്താണോ ഇങ്ങിനെയൊരു തോന്നൽ.... . .
ഇനി എന്ത് പറഞ്ഞവളേ ആശ്വസിപ്പിക്കും...... എങ്ങിനെ വിശ്വസിപ്പിക്കും.... എല്ലാം മറന്ന് ഇണങ്ങിയാലും ആ പഴയ ബന്ധം ഇനി ഉണ്ടാകുമോ.... ഞാൻ ആകെ തളർന്നു..... ഒന്നും ശ്രദ്ധിക്കാതെ നടന്ന ഞാൻ പോർച്ചിൽ എത്തിയിരുന്നു..... ആകുലതയോടെ ഞാൻ പോർച്ചിലെ അര ഭിത്തിയിൽ ഇരുന്നു.... വെളിയിലെ പൂന്തോപ്പിലേക്ക് നോക്കിയിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..... എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നു..... സോറി രൂപ....
💬 Comments
View all comments