0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 390
അച്ഛന്റെ നേർ വിപരീതമായിരുന്നു അമ്മയുടെ സ്വഭാവം.... ഒരു പാവം.... ആരെയും സ്നേഹിക്കാൻ മാത്രമറിയുന്ന 'അമ്മ... എല്ലാവരും പറയും എനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയതെന്ന്.... എനിക്ക് അച്ചനിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം വിദ്യാഭ്യാസമാണ്.... മറ്റ് സഹോദരങ്ങളുടെ വിദ്യാഭ്യാസമെല്ലാം ഇടക്ക് നിർത്തിച്ചുവെങ്കിലും എന്തോ ഇളയ മകനായ എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അദ്ദേഹം അനുവദിച്ചു.... ഒന്ന് നിർത്തി ദീർഘശ്വാസം എടുത്ത് തുടർന്നു ...... അന്ന് എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടുവളർന്ന ഒരു സാഹചര്യം ഒരിക്കലും നമ്മുടെ വീട്ടിൽ ഉണ്ടാകരുത് എന്ന് ഞാൻ തീരുമാനിച്ചിരുന്നു..... അത് പാലിക്കുന്നത് ചിലപ്പോൾ ഒക്കെ കഠിനമായ കാര്യമാണ്.... നമ്മുടെ രീതികളിൽ എപ്പോഴെങ്കിലുമൊക്കെ മറ്റുള്ളവർക്കും സ്വാധീനമുണ്ടാകും ..... അത് പെട്ടെന്നുള്ള നമ്മുടെ പ്രതികരണത്തിനെ സ്വാധീനിക്കും..... അത്തരം സാഹചര്യങ്ങൾ നമുക്കിടയിൽ ഉണ്ടാകാതിരിക്കുവാനാണ് ഹൃദയം പൊടിയുന്ന വേദന തോന്നിയെങ്കിലും നിന്നെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പ്രേരിപ്പിച്ചത്.... അത് നീയന്ന് അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്കും ഒരു പരിഹാരമായിരിക്കും എന്ന് ഞാൻ കരുതി.... ഇടക്ക് - പ്രത്യേകിച്ച് ആ ഡിബേറ്റിറ്റിന്റെ അന്ന് - എനിക്ക് ഒരു പരാജയ ഭീതി തോന്നിയിരുന്നു.... പിറ്റേന്ന് തന്നെ ലീവെടുത്ത് നിന്റെ സ്‌കൂളിനടുത്തോട്ടേക്ക് താമസം മാറണം എന്ന തീരുമാനത്തിലാണ് അവിടുന്ന് പോന്നത്..... എന്നാൽ അന്ന് വൈകീട്ട് എഡ്‌വിനും, പിന്നീട് രാത്രി മിസ്സിസ് കാതറീനും വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ ആണെനിക്ക് സമാധാനമായത് ...... ഇപ്പോൾ നിന്റെ മാറ്റം.... നിന്നിലെ പക്വത .... നിന്റെ തീരുമാനങ്ങൾ....... എല്ലാം എന്റെ ശരി വെളിപ്പെടുത്തുന്നു.....ഉണ്ണീ...
ശരിയാണച്ഛാ.... ചിലപ്പോഴെല്ലാം അച്ഛനെന്നെ ഒറ്റപ്പെടുത്തിയത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്..... പ്രത്യേകിച്ചും ആന്റിയുമായുള്ള വിവാഹം നടന്ന സമയത്ത്.... തുറന്ന് പറഞ്ഞാൽ ....... ഞാനൊന്ന് വിക്കി .... "അമ്മയുടെ മരണം പോലും നിങ്ങൾ തമ്മിലുള്ള ബന്ധം കൊണ്ടാണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്....!!!!!!!!!!!!” ഉണ്ണീ.... അച്ഛൻ ഞടുങ്ങിപ്പോയി... വണ്ടി കയ്യിൽ നിന്ന് പാളി..... പെട്ടെന്ന് ഓരം ചേർത്ത് ഒതുക്കി നിർത്തി.... എന്നെ തുറിച്ചു നോക്കി ....... നീയെന്താണ് പറയുന്നതെന്ന് നിനക്കറിയാമോ...? അച്ഛന്റെ സ്വരം വിറച്ചു ..... എനിക്കറിയില്ലച്ചാ..... ഉറക്കം വരാതെ ഹോസ്റ്റലിലെ കൂട്ടുകാർ കാണാതെ വരാന്തയിൽ ഇരുന്ന് കരഞ്ഞ് നേരം വെളുപ്പിച്ച രാത്രികളിൽ ഞാനെന്തൊക്കെ

💬 Comments

View all comments