Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നല്ലോ......
സാരമില്ല..... പിറന്നാളിനെന്താ പരിപാടി.....
നാളെ ഞങ്ങൾ ഒരു ഫാമിലി ട്രിപ്പ് പോകുന്നു.... നാല് ദിവസം വെള്ളിയാഴ്ചയെ മടങ്ങി വരൂ.... ഞാൻ പറഞ്ഞില്ലേ.... കുറച്ച് നാൾ ഫാമിലിയുടെ കൂടെ തന്നെ.... ഇടക്ക് ഫ്രീ ആകുമ്പോൾ ഞാൻ വരാം നമുക്ക് മിസ്സിന്റടുത്ത് ഒരു ദിവസം പൊളിക്കാം.... കോളേജിൽ ക്ലാസ്സ് തുടങ്ങുന്നതിന് മുൻപ്....
ഒക്കെടാ.... പിന്നെ എന്തുണ്ട് നിന്റെ സ്വപ്നം ഇപ്പോഴുമുണ്ടോ.....?
അത് ഏതാണ്ട് കഴിഞ്ഞേടീ .....
അതെന്താ....?
ഞാനവളെ കണ്ടെടീ..... പക്ഷെ എന്റെ സ്വപ്നങ്ങൾ സഫലമാകാൻ സാധ്യത കുറവാണ്.......
എന്താടാ നീ കാര്യം പറ......
ഞാൻ അനുമോളെ കണ്ടതും ഇപ്പോഴത്തെ സാഹചര്യവുമെല്ലാം പറഞ്ഞു..... എന്റെ പഴയ അവസ്ഥയും അതിന്റെ കാര്യങ്ങളുമൊന്നും അവൾക്ക് അറിയില്ലാത്തതിനാൽ അതൊന്നും പറഞ്ഞില്ല....... പക്ഷെ ചെറിയമ്മാവന്റെയും അമ്മായിയുടെയും അനുമോളുടെയും പെരുമാറ്റമെല്ലാം പറഞ്ഞു.... എല്ലാം കേട്ട് കഴിഞ്ഞ് അവൾ പറഞ്ഞു....
നീ ഡെസ്പാകല്ലേടാ...... നീ അവളോട് സംസാരിച്ചില്ലല്ലോ..... ചിലപ്പോൾ അതൊരു ഐസ് ബർഗായിരിക്കും..... നമുക്ക് പതിയെ നോക്കാമെടോ.... വർഷങ്ങൾ കിടക്കുകയല്ലേ.....
ങ്ഹാ.....
അപ്പോൾ ശരിയെടാ .... ഞാൻ നിന്നെ വിളിക്കാം ....
ശരി രൂപ .... താങ്ക്‌യു ....
എന്തിന്....?
എന്നെ ഇത്രക്ക് മനസ്സിലാക്കിയതിന്....
ഒന്ന് പോടാ..... എത്ര അകലെ ആണെങ്കിലും നിന്നെ എനിക്ക് മനസ്സിലാകുമെടാ ..... ഉണ്ണിക്കുട്ടാ.... നീ വച്ചിട്ട് പോകാൻ നോക്ക്....
ഓക്കേടാ .... ഞാൻ ഫോൺ വച്ചു .... എന്നിൽ നിന്ന് ഒരു ഭാരം ഇറങ്ങി പോയത് പോലെ തോന്നി..... എത്രയൊക്കെ പക്വത ഉണ്ടെന്ന് പറഞ്ഞാലും സ്നേഹത്തിന് മുന്നിൽ ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസ്സിലായി ...ഞാൻ
💬 Comments
View all comments