Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
നമ്മൾ ഫോണൊന്നും ഉപയോഗിച്ചിട്ടില്ലല്ലോ.....? ഇനി എനിക്ക് എന്തെങ്കിലും ഒളിപ്പിക്കാൻ ഒക്കെ ആവുമ്പോൾ ഞാൻ പറയാം പിന്നെ എടുത്തെക്കരുത്....
ഒന്ന് പോടാ... പ്രായമായ പെങ്ങന്മാരുടെ മുമ്പിൽ നിന്ന് നാണമില്ലാതെ തുണി മാറുന്നവൻ ഇനിയെന്ത് ഒളിപ്പിക്കാൻ....?
അതാടി ... അതിന്റെ കാരണം...?
എന്ത്..?
നിങ്ങൾ എന്റെ പെങ്ങന്മാരാണെന്ന് എനിക്കറിയാമെന്നത് .....? അതുകൊണ്ടല്ലേ ഞാൻ മടിക്കാതെ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതും... നിങ്ങളിവിടെ നിക്കുന്നതും... നമ്മളൊന്നിച്ച് കഴിഞ്ഞ ദിവസം കിടന്നതുമെല്ലാം.... പിന്നെ ആന്റി പഠിപ്പിച്ച ചിട്ടകളൊന്നും എന്റടുത്ത് വേണ്ട.... എന്റെ അടുത്ത് നിങ്ങൾ അകൽച്ച കാണിക്കരുത് .... എനിക്ക് നിങ്ങളല്ലാതെ ആരാ ഉള്ളത്....
എടാ ഞാനതൊന്നും ഉദ്ദേശിച്ചല്ല...
എന്നാ നീയെങ്ങിനെ എന്റെ കൊച്ചിനെ വഴക്കും പറയണ്ട.... നിങ്ങൾ ആ ഫോൺ തുറന്ന് ഈ സിമ്മോന്നിട്ടേ ... ഞാനപ്പോഴേക്കും ഒന്ന് കുളിക്കാം.... ഞാൻ കുളിക്കാനായി കയറി.... ഇറങ്ങുമ്പോൾ അവർ ഫോണിൽ ഫീച്ചേഴ്‌സൊക്കെ നോക്കി ഇരിക്കുകയായിരുന്നു....
എങ്ങിനുണ്ട് സുധേ ... കൊള്ളാമോ...?
കൊള്ളാം ...സൂപ്പറാടാ .... ഇതാരാടാ തന്നേ ...?
അത് ....അന്ന് ഒരു ആന്റി വന്നില്ലേ.... അവരുടെ ഭർത്താവ്....
നിന്റെ ബർത്ത്ഡേ ആണെന്ന് അവരെങ്ങനെ അറിഞ്ഞൂ ...?
നീയെന്താടി എന്നെ ചോദ്യം ചെയ്യുന്നത്... ? ഞാൻ പറഞ്ഞതൊന്നുമല്ല.... ആ രൂപ ഫേസ്‌ബുക്കിലെങ്ങാണ്ടിട്ടത് കണ്ടറിഞ്ഞതാ....
രൂപ....
ആ രൂപ അവരുടെ അകന്ന ബന്ധുവാ ....
അവിടെ ആരൊക്കെ ഉണ്ട് ഉണ്ണിയേട്ടാ ...?
ഒരു മുത്തശ്ശൻ.... രണ്ട് ആന്റിമാർ, പിന്നെ അങ്കിൾ ഒരു ചേച്ചി....
എല്ലാരോടും മിണ്ടിയോ...?
പിന്നെ മിണ്ടാതെ.....
വലിയ വീടാണോ....?
ഉം.. ഇനി പോകുമ്പോൾ നമുക്കെല്ലാവർക്കും കൂടി പോകാം....
ഇനിയും പോകുന്നുണ്ടോ ഉണ്ണി.... എന്തിനാ അച്ഛനെ അവർ കാണണമെന്ന് പറഞ്ഞത്....?
എനിക്കറിയില്ല സുധ... അങ്കിളും അച്ഛനും കൂടി അങ്കിളിന്റെ മുറിയിലിരുന്നാ സംസാരിച്ചത്.... അച്ഛൻ ഒന്നുമെന്നോട് പറഞ്ഞില്ല.... അതുകൊണ്ട് ഞാൻ ചോദിച്ചതുമില്ല....
നമ്മൾ അറിയേണ്ടതാണെങ്കിൽ അച്ഛൻ പറയും....
ദിവ്യക്കുട്ടി.... നിനക്ക് ഫേസ്‌ബുക്കും വാട്സാപ്പുമൊക്കെ ഇൻസ്റ്റാൾ ചെയാൻ അറിയുമോ....?
പിന്നേ ....
എന്നാൽ നീയത് ചെയ്യ്.... സുധ ഒന്ന് വന്നേ....ഞാൻ വിളിച്ചു ... എന്നിട്ട് പുറത്തേക്ക് നടന്നു.... അവളെന്റെ പുറകേ വന്നു....
എന്താടാ...?
അത് ഒരു പ്രധാനപ്പെട്ട കാര്യമാണ്....
💬 Comments
View all comments