Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
ഇനി ഉണ്ടാകുമോ.... ഞാൻ ആകെ തളർന്നു..... ഒന്നും ശ്രദ്ധിക്കാതെ നടന്ന ഞാൻ പോർച്ചിൽ എത്തിയിരുന്നു..... ആകുലതയോടെ ഞാൻ പോർച്ചിലെ അര ഭിത്തിയിൽ ഇരുന്നു.... വെളിയിലെ പൂന്തോപ്പിലേക്ക് നോക്കിയിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..... എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നു..... സോറി രൂപ.... നിന്നെ പറ്റിക്കാനാണെങ്കിലും ഞാനങ്ങനെ ചെയ്യാൻ പറ്റില്ലായിരുന്നു.... സോറി രൂപ... സോറി.... ഞാൻ മനസ്സിൽ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു.....
ഉണ്ണീ.... മാളു ചേച്ചി എന്റെ തലയിൽ തഴുകി വിളിച്ചൂ .....ഞാൻ നോക്കുമ്പോൾ ചേച്ചിയും കരയുന്നുണ്ട്.....
സോറി ഉണ്ണി..... ദാ .. രൂപ ലൈനിലുണ്ട്..... സംസാരിക്കണമെന്ന്....
ഞാൻ ഫോൺ വാങ്ങി.... വോയിസ് കോളായിരുന്നു.... ചെവിയോട് ചേർത്തു .....
രൂപ.... എന്റെ സ്വരം വിതുമ്പലാൽ മുറിഞ്ഞ് പോയി....
.
ഉണ്ണീ..... അവൾ വേവലാതിയോടെ വിളിച്ചൂ ..... എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല....
ഉണ്ണീ ..... നീ കരയുകയാണോ.... അവളുടെ സ്വരവും ഇടറി തുടങ്ങി.... അത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു.... പക്ഷെ അത് കടിച്ചമർത്തി.... ഇടറുന്ന ശബ്ദത്തോടെ അവളോട് മാപ്പ് പറഞ്ഞു.....
സോറി രൂപ..... നീ എന്നോട് ക്ഷമിക്കണം...... എനിക്ക് നിന്നോട് മിണ്ടാതെ പറ്റില്ല രൂപ.... നിന്നെ എന്റെ കൂടെ എനിക്ക് വേണം....
ഉണ്ണീ... നീ കരയാതെ..... എന്റെ നേരാങ്ങള സ്‌ട്രോങ്ങല്ലേ .... നീ കരയാതെടാ... അവൾ കരച്ചിലും ചിരിയും ഇടകലർത്തി പറഞ്ഞൂ....
എന്നാലും രൂപ....
എല്ലാം മാളു ചേച്ചി പറഞ്ഞു..... എടാ നീയൊരു വക തൊട്ടാവാടിയായാലോ.... പെണ്ണിനേയും കെട്ടി പിടിച്ച് പെങ്ങളെ വീഡിയോ കോൾ വിളിക്കാൻ മടിയില്ല .... എന്നിട്ട് പട്ടിയേ പോലെ കരയുന്നു.... ഛെ .... നീയെന്റെ നേരങ്ങളായാണെന്ന്
💬 Comments
View all comments