0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 1.3K
അച്ഛനും ഞാനും നിന്നെ എന്ത് ഭയപ്പെട്ടിരുന്നു എന്നറിയാമോ.... നിന്നെ ഒരിക്കലും വിഷമിപ്പിക്കരുത് എന്ന തോന്നൽ എനിക്ക് തന്നെ ഉണ്ടായതാണ്.... അച്ഛൻ പറഞ്ഞ് തന്നതല്ല.... നിന്നെ ഒറ്റക്ക് വിടുന്നത് ആണ് നിനക്കിഷ്ടമെന്ന
വിചാരത്തിലാണ് നിന്നെ ശല്യം ചെയ്യാത്തത്.... നിന്നെ പ്രസവിച്ചില്ലെങ്കിലും നിന്നെ ഓർത്ത് ഞാൻ കരഞ്ഞിട്ടുണ്ട്.... അത്രക്കിഷ്ടമായിരുന്നു നിന്നെ... നിന്റെ കാര്യത്തിൽ മാത്രമാണ് കൃഷ്ണേട്ടൻ കരഞ്ഞ് ഞാൻ കണ്ടിട്ടുള്ളത്..... അവർ ഒരു ദീർഘനിശ്വാസം വിട്ടു.... നീയെന്താ പറഞ്ഞത് ഉണ്ണീ... ഞാൻ നിന്റെ മുൻപിൽ അഭിനയിച്ചൂ എന്നോ....? ശരിയാണ് ഉണ്ണീ.... അഭിനയിച്ചൂ .... നിന്റെ അച്ഛന്റെ ഉത്തമ ഭാര്യയായി ഞാൻ അഭിനയിച്ചിട്ടുണ്ട് നിന്റെ മുമ്പിൽ.... ഞാൻ മാത്രമല്ല നിന്റെ അച്ഛനും ... എന്തിനെന്നോ....? നീ വകവച്ചില്ലെങ്കിലും ഞങ്ങൾ സന്തോഷത്തിലാണ് കഴിയുന്നതെന്ന് നിന്നെ ബോധിപ്പിക്കുവാൻ... അതുവഴി നീ അച്ഛനോട് കാണിച്ച അകൽച്ചയെ കുറിച്ച് ഓർത്ത് ഒരിക്കലും നിനക്ക് കുറ്റബോധം തോന്നാതിരിക്കാൻ.... ആ ഞങ്ങൾ നിങ്ങൾ കുട്ടികൾക്ക് സന്തോഷം നൽകിയില്ല എന്നാണോ ഉണ്ണീ.... അതിന് പരിഹാരമില്ല ഉണ്ണീ ... സഹിച്ചെ പറ്റൂ... ആന്റി .... . അച്ഛനും ആന്റിയും സുധയും ദിവ്യയുമൊന്നും എനിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന കരുതാൻ മാത്രം ഗുരുത്വദോഷിയല്ല ഞാൻ.... അവക്കെല്ലാം എന്റെ മനസ്സിൽ നല്ല സ്ഥാനവും ഉണ്ട്.... പക്ഷെ സ്വന്തം ജീവിതം വേണ്ടെന്ന് വച്ച് നിങ്ങൾ കാണിക്കുന്ന ഈ കസർത്തുണ്ടല്ലോ ..... അത് കൊണ്ട് നിങ്ങൾ ഒന്നും നേടാൻ പോകുന്നില്ല..... അതിന്റെ പേരിലുള്ള സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥകൾ ഒന്നും എന്നിൽ ഒരു വികാരവും ഉണ്ടാക്കുന്നില്ല...... നിങ്ങൾ ഒരു ബന്ധം ആരംഭിച്ചിട്ട് എത്രയോ വർഷമായി.... ലോകത്തിന്റെ മുൻപിൽ എല്ലാം

💬 Comments

View all comments