Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
തികഞ്ഞ മാതൃകാ ദമ്പതികൾ .... ആന്റി പറഞ്ഞതുപോലെ അമ്മയോ അച്ഛനോ നഷ്ടപ്പെട്ട കുട്ടികളേ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ഉദാര മനസ്കർ.... സമൂഹത്തിനാകെ മാതൃക ആകേണ്ട വ്യക്തിത്വങ്ങൾ .... പക്ഷേ ...അവർ സ്നേഹം കൊണ്ട് സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന മക്കൾക്ക് വേണ്ടി .... ഈ ലോകത്താർക്കും വേണ്ടാത്ത ത്യാഗം സഹിക്കുന്നവർ .... എത്ര കഷ്ടമാണ് നിങ്ങളുടെ അവസ്ഥ എന്നറിയുമോ...?
ഉണ്ണീ... മോനെ...? അവർ വേവലാതിയോടെ എന്റെ കൈകളിൽ പിടിച്ചുകൊണ്ട് വിളിച്ചൂ ...
അതേ ആന്റി.... ഞാനല്പം അയഞ്ഞു.... ആന്റി ഒന്നോർത്ത് നോക്കിക്കേ... നിങ്ങളുടെ ജീവിതം അതിങ്ങനെ തന്നെ മുന്നോട്ട് പോകുന്നു..... അതിന് ഒരു കരാറിന്റെ രൂപമാണ് ആന്റി.... എന്റെ മകനും നിന്റെ മക്കൾക്കും വേണ്ടി നമ്മൾ ജീവിക്കും എന്ന കരാർ..... അതിന് വൈകാരികമായ ഒരു ഉറപ്പുമില്ല... ഉള്ളത് മക്കളെന്ന സിംപിൾ ഒബ്ലിഗേഷൻ മാത്രം.... ഞങ്ങൾ മൂവരും എന്നും കൂടെയുണ്ടാവുമെന്ന് എങ്ങിനെ ഉറപ്പിക്കും ആന്റീ.... അടുത്ത വർഷം മുതൽ തന്നെ ഞാനും സുധയും കൂടെ ഉണ്ടാവില്ല.... ഉപരി പഠനം മുടക്കാനാവില്ലല്ലോ.... അത് നിങ്ങളുടെ കരാറിനെ ലംഘിക്കില്ലേ.... ദിവ്യക്കുട്ടിയും രണ്ട് വർഷം കഴിയുമ്പോൾ അതേ വഴിക്ക് പോകും ..... അപ്പോൾ നിങ്ങളെന്ത് ചെയ്യും.... കരാർ പ്രകാരം മക്കളുടെ സമൃദ്ധി മാത്രമേ ഉളളൂ ..... ആന്റിയും അച്ഛനും ഉയർന്ന അറിവുള്ളവരാണ്... ഞാൻ പറഞ്ഞതൊന്ന് ആലോചിച്ച് നോക്ക്.... ഞങ്ങൾ മൂവരും അടുത്തില്ലാതാകുമ്പോൾ നിങ്ങൾ എന്തിന്റെ പേരിൽ ഒന്നിച്ച് ജീവിക്കും ആന്റി.....
ഞാനൊന്ന് നിർത്തി.... ആന്റിയുടെ താടിയിൽ പിടിച്ച് കണ്ണിലേക്ക് നോക്കി ....
ആന്റി .... ഞാനങ്ങിനെയാണ് വിളിക്കുന്നതെങ്കിലും നിങ്ങൾക്ക് എന്റെ അമ്മയുടെ സ്ഥാനം
💬 Comments
View all comments