Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
തിരിച്ചറിയാൻ പറ്റുന്നുണ്ട് .....
അങ്ങിനെയൊരു വശം അതിനുള്ളത് ഞാൻ ഒരിക്കലും ചിന്തിച്ചിട്ട് കൂട്ടിയില്ലാ ഉണ്ണീ.....
അച്ഛന്റെ സ്വരം തളർന്നിരുന്നു..... മുഖത്ത് കൂടി വിയർപ്പ് ചാലുകൾ ഒഴുകിയിറങ്ങി.... മുഖം കുനിഞ്ഞു..... ചുണ്ടുകൾ ചെറുതായി വിറകൊണ്ടു..... സ്റ്റീയറിങ്ങിൽ പിടിച്ച വിരലുകൾ മുറുകി കയ്യിലെ ഞരമ്പുകൾ എഴുന്ന് വന്നു..... കിതപ്പാർന്ന ശ്വാസം ഉയർന്ന നിലയിലായി.... കുറെയേറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.....
ഞാൻ ആകെ പകച്ച് പോയി.... സത്യസന്ധമായി എന്റെ ചിന്തകൾ അവതരിപ്പിച്ചു എന്നല്ലാതെ അതിന്റെ തീവ്രത ഞാൻ ഉൾക്കൊണ്ടിരുന്നില്ല.... അച്ഛന്റെ മാന്യതയെ ആണ് സംശയിച്ചിരിക്കുന്നത്.... നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ട..... സ്കൂളിലെ നല്ല അദ്ധ്യാപകൻ എന്ന് പേരെടുത്ത ഒരാളെ.... അയാളുടെ സാന്മാർഗ്ഗികതയെ ചോദ്യം ചെയ്യുന്ന തരത്തിൽ ചോദ്യമുയർത്തിയിരിക്കുന്നു..... അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തിരിക്കുന്നു..... അതും സ്വന്തം മകൻ..... എന്താണ് സത്യമെന്ന് അറിയില്ലെങ്കിലും ചോദ്യം ഉയർത്തുന്ന ഒരു ധാർമ്മികത.... അമ്മയുടെ മരണകാരണം ... അതും ആത്മഹത്യ ..അച്ഛന്റെ വഴിവിട്ട ബന്ധമാണോ എന്ന മകന്റെ സംശയം ഉയർത്തുന്ന ഭീകരത..... ആരെയും തകർക്കും .... അവിടെ സത്യത്തിനും അസത്യത്തിനും ഒരു സ്ഥാനവുമില്ല.... അവിടെ മകന്റെയും അച്ഛന്റെയും വൈകാരിക തലങ്ങൾക്ക് മാത്രമേ ഇടമുള്ളൂ..... വിശ്വാസ്യതക്ക് മാത്രമേ ഇടമുള്ളൂ.... ആ വിശ്വാസ്യത നഷ്ടപ്പെട്ട് പോയാൽ അവരുടെ പരസ്പര ബന്ധം ഒരിക്കലും ഇണക്കി ചേർക്കാനാവാത്ത വിധം തകരും.....
ഇവിടെ ഞാനും അച്ഛനും തമ്മിലുള്ള ബന്ധത്തിന്..... എത്ര വൈകാരിക തീവ്രത ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല ..... എങ്കിലും വിശ്വാസത്തിന്റെ ഘടകം പുനസ്ഥാപിച്ചെ പറ്റൂ.... ഞാൻ അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചു....
അച്ഛാ... ഞാൻ പറഞ്ഞതിലെ തെറ്റും ശരിയും ... അതുയർത്തുന്ന പ്രശ്നങ്ങളും ഓർത്ത് കൊണ്ട്
💬 Comments
View all comments