0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 1.2K
പറഞ്ഞതല്ല..... ... പക്ഷെ സംസാരിച്ച് വന്നപ്പോൾ അക്കാലത്ത് എന്റെ മനസ്സിൽ വന്ന ചിന്തകൾ മറച്ചുവയ്ക്കാതെ പറഞ്ഞു എന്നേ ഉള്ളൂ.... അതിനർത്ഥം എനിക്ക് ഇപ്പോൾ അത്തരത്തിൽ ഒരു ചിന്തയുണ്ടെന്നല്ല .....
അതെല്ലാം ഞാനെപ്പൊഴേ മറന്നു..... ഇപ്പോൾ നമ്മുടെ കുടുംബം അതാണ് എന്റെ ലോകം.... അച്ഛനറിയാമല്ലോ എനിക്ക് ഈ നാട്ടിൽ അധികം ബന്ധങ്ങളില്ല ..... നിങ്ങൾ നാലുപേരും ഇല്ലെങ്കിൽ എനിക്കും ഇവിടെ ഒരു കാര്യവുമില്ല..... അതാണ് സത്യം.... എന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിലെ പൊട്ട ചിന്തകൾ അച്ഛനെ വിഷമിപ്പിച്ചു എങ്കിൽ മാപ്പ്.... അച്ഛനതോർത്ത് വിഷമിക്കരുത്... അതെല്ലാം എന്റെ അറിവില്ലായ്മ മാത്രമാണ്.... മരിച്ചുപോയ അമ്മയെ ഒരു തോറ്റുപോയ അമ്മയായെ എനിക്ക് ഇപ്പോൾ കാണാൻ കഴിയുന്നുള്ളൂ.... എന്റെ ഈ പ്രായത്തിൽ ചിന്തിക്കുന്നത് ശരിയാണോ എന്നറിയില്ല...... എങ്കിലും എന്ത് കാരണങ്ങളുടെ പേരിലായാലും 'അമ്മ കാണിച്ച സാഹസത്തിന് ഒരു ശരിയും എനിക്ക് കണ്ടെത്താനാവുന്നില്ല.... പരിഹരിക്കുവാൻ കഴിയാത്തത് ഒന്നുമില്ല എന്ന് അത്രയും വിദ്യാഭ്യാസമുള്ള അമ്മക്കെന്തേ മനസ്സിലായില്ല എന്നതാണ് അത്ഭുതം.... ? എന്റെ വാക്കുകളിലെ ആത്മാർത്ഥത അച്ഛന് അല്പം ആശ്വാസം പകർന്നത് പോലെ തോന്നിച്ചു.... അദ്ദേഹം കുനിഞ്ഞിരുന്ന തല ഒന്ന് വെട്ടിച്ചു ..... ഉണ്ണീ .... അച്ഛൻ നിവർന്നു.... എന്തൊക്കെയോ ആലോചിച്ച് തീരുമാനിച്ചതുപോലെ മെല്ലെ പറഞ്ഞു.... എനിക്ക് രണ്ട് കാര്യങ്ങൾ പറയാനുണ്ട്.... ഒന്ന് ശ്രീദേവിയുടെ കാര്യം..... നീയിപ്പോൾ ചൂണ്ടിക്കാണിച്ച ഒരു വശം അവളുമായി ബന്ധപ്പെട്ട് ഉയരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല....... ഇതിന് മുൻപ് ആരിൽ നിന്നും ഉയർന്നിട്ടുമില്ല..... ഇപ്പോൾ നിന്നിൽ നിന്നും ഇങ്ങനെയൊരു ചോദ്യമുണ്ടായപ്പോൾ ഞാൻ അമ്പരന്നു എന്നത് ശരിയാണ്..... പക്ഷെ അക്കാര്യത്തിൽ മാത്രം നീ നിന്റെ അമ്മയെ മനസ്സിലാക്കിയത്

💬 Comments

View all comments