Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]
നിന്റെ അച്ഛന് നാല്പത് വയസ്സാകുന്നതേ ഉള്ളൂ.....
ശരിയാണ്....
അച്ചൻ ഒരു വിവാഹം കൂടി കഴിക്കുന്നതിന് നിന്റെ അഭിപ്രായം എന്താ..... അച്ഛൻ നിന്റെ കാര്യമാണ് ഒഴിവാക്കുവാൻ പറയുന്നത്..
എനിക്കൊന്നും തോന്നിയില്ല... അതിനാൽ തന്നെ ഞാനൊന്നും പറഞ്ഞില്ല..
ഞങ്ങൾ വീട്ടിലെത്തി....
പ്രാതൽ കഴിഞ്ഞ് യാത്രക്കിറങ്ങി..... കാറിലിരിക്കവേ അച്ചൻ ഇടക്കിടെ ദീർഘനിശ്വാസം വിട്ടുകൊണ്ടിരുന്നു.... ഏറെ നേരത്തിന് ശേഷം ചോദിച്ചു....
ഉണ്ണീ ....
അച്ഛ .....
നിന്റെ പഴയ ശ്രീദേവി ടീച്ചർ എങ്ങിനുണ്ടായിരുന്നു ....?
നല്ല ടീച്ചർ.... എന്താ അച്ഛ ...
ഒന്നുമില്ല .... ടീച്ചറുടെ ഭർത്താവ് മരിച്ച് പോയതാണ്.... ഇപ്പൊ നമ്മളേ പോലെ ...
ഞാനൊന്നും പറഞ്ഞില്ല..... അല്ല എനിക്കൊന്നും മനസ്സിലായതുമില്ല.....
അവരെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരട്ടെ..... ഞാൻ നിസ്സംഗതയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി..... അച്ഛന്റെ മുഖത്തെന്താണ് ഭാവമെന്ന എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.....
പിന്നെ അക്കാര്യമൊന്നും സംസാരിച്ചില്ല......എന്നെ സ്ക്കൂളിലാക്കി അച്ചൻ മടങ്ങി.....
രണ്ടാഴ്ച കഴിഞ്ഞ് വന്ന കത്തിൽ ടീച്ചറും രണ്ട് കുട്ടികളും വീട്ടിൽ വന്നിട്ടുള്ളതായി അച്ഛൻ എഴുതി... എനിക്കൊരു വികാരവും തോന്നിയില്ല.... ടീച്ചറിന് രണ്ട് പെൺകുട്ടികളാണ്.... ശ്രീസുധയും ശ്രീദിവ്യയും.... സുധ എന്റെ ക്ലാസ്സിൽ ആയിരുന്നു.... അമ്മയുടെ മരണ ശേഷം പ്രിയയും മറ്റും എന്നോട് പിണങ്ങി എങ്കിലും സുധ എന്നോട് കൂട്ടായിരുന്നു.... നഷ്ടപ്പെട്ട ക്ലാസ്സിലെ പാഠങ്ങൾ അവളാണ് എനിക്ക് സഹായിച്ച് തന്നത്.... ടീച്ചറും മക്കളും താമരത്തണ്ട് പോലെ മെലിഞ്ഞ് നീണ്ടവർ ആയിരുന്നു... എന്നാൽ നല്ല സ്നേഹവും ഉള്ളവർ....
പിന്നീട് അച്ഛന്റെ കത്തുകൾ പതിവ് പോലെ വരാറുണ്ട് എങ്കിലും എന്നെ ആ വർഷത്തെ വലിയ അവധിക്കാണ് വീട്ടിലേക്ക് കൊണ്ടുപോയത്..... കൊണ്ട് പോകുവാനെത്തിയ അച്ഛനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു.... അമ്മയുടെ മരണശേഷം വളർത്തിയ താടിമീശ അപ്രത്യക്ഷമായിരിക്കുന്നു.... പഴയപോലെ നന്നായി വേഷം ധരിച്ചിട്ടുണ്ട്.... അതെനിക്ക് ഇഷ്ടപ്പെട്ടു.....
ഞാൻ വീട്ടിലെത്തിയപ്പോൾ എന്റെ മുറി ടീച്ചറിന്റെ മക്കൾ കയ്യടക്കിയതായി കണ്ടു ....
മുകളിലെ നിലയിൽ പിന്നിലെ തൊടിയിലേക്ക് തുറക്കുന്ന ജനാലകൾ ഉള്ള ഒരു വലിയ മുറി എനിക്കായി ഒരുക്കിയിരുന്നു..... ആ മുറിയുടെ ഒരു വശത്തേക്ക് അച്ഛന്റെ ലൈബ്രറിയുടെ ഒരു ഭാഗവും ചേർത്തിരുന്നു..... അമ്മയോടൊപ്പം ഞാൻ ചിലവഴിച്ചിരുന്ന മുറി എനിക്ക് നഷ്ടപ്പെട്ടു എങ്കിലും
💬 Comments
View all comments