Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]
കാലത്തിന് ശേഷം എന്തോ അമ്മയുടെ മുഖം ഓർമ്മ വന്നൂ.... ഇപ്പോൾ അമ്മയുടെ ഓർമ്മകൾ വിരളമായാണ് കടന്ന് വരുന്നത്.... തൊടിയിലൂടെ അമ്മയെ വെട്ടിച്ച് ഓടുകയാണ് ഒരു കുട്ടി.... ഒരു കുഞ്ഞു വടിയുമായി 'അമ്മ പിറകേ .... ഓർമ്മകൾ കണ്ണിനെ നനച്ചു ..... ഞാൻ ജനലഴികളിൽ മുഖം ചേർത്ത് മെല്ലെ ഏങ്ങലടിച്ചു......
അമ്മേ ഉണ്ണിയേട്ടൻ കരയുന്നു...
പെട്ടെന്ന് പിറകിൽ നിന്നും ഒരു വലിയ ശബ്ദം .... ഞാൻ ഞെട്ടി തിരിഞ്ഞു... ദിവ്യക്കുട്ടിയാണ്.... അനുമോളുടെ അതെ പ്രായം.....പെട്ടെന്ന് പടികൾ ഓടിക്കയറി ആന്റിയെത്തി...
എന്താ മോനെ.... എന്തുപറ്റി... ആന്റിയുടെ സ്വരത്തിൽ വേവലാതി.... പണ്ട് അമ്മയുടെ മുഖത്ത് കാണാറുള്ള പോലെ.....
ഏയ് ഒന്നുമില്ല ആന്റി....
പിന്നെ നിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്....
അത്
അമ്മയെ ഓർത്തോ കുട്ടീ....
ഞാൻ തലയാട്ടി....
ഇവിടെ ഇങ്ങിനെ ഒറ്റക്കിരുന്നിട്ടാ വേണ്ടാത്ത ഓർമ്മകൾ ..... താഴേക്ക് വാ ... ഇവരുടെ കൂടെ കമ്പനി ആയാൽ എല്ലാം മറക്കാൻ പറ്റും....
ആന്റി എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു .... പക്ഷെ ഈ അമിത സ്വാതന്ത്ര്യം എടുക്കൽ എനിക്ക് മടുപ്പാണ് ഉണ്ടാക്കിയത്.. അതിനാൽ തന്നെ ഞാൻ ബലം പിടിച്ചു ....
എന്താ ഉണ്ണീ... ആന്റി എന്റെ മുഖത്തേക്ക് നോക്കി... ഞാൻ വേണ്ടെന്ന് ആംഗ്യം കാണിച്ചു .... ആന്റീ പ്ലീസ്...
ആന്റി കൈവിട്ടു..... എന്നിട്ട് ദിവ്യയോടായി പറഞ്ഞു.... വാ മോളെ..
അവർ മുറിയിൽ നിന്ന് പോയപ്പോൾ പെട്ടെന്ന് ഞാൻ മുറി കുറ്റിയിട്ടു.... ദീർഘശ്വാസം വിട്ടു.... ചെയ്തത് ശരിയാണോ എന്നെനിക്കറിയില്ല.... അവർക്കെന്ത് തോന്നുമെന്നും.... എങ്കിലും എനിക്ക് ഒറ്റക്കിരിക്കുന്നതാണ് ആശ്വാസം .... ഞാൻ കസേരയിലേക്കിരുന്ന് കണ്ണടച്ചു .... ഇപ്പോൾ മനസ്സിൽ ചിന്തകൾ ഒന്നുമില്ല.... പക്ഷെ സ്‌കൂളിലെ പോലെയല്ല... ബന്ധുക്കളുടെ ഇടയിൽ വല്ലാതെ വീർപ്പുമുട്ടുന്നു..... ഒരു വർഷത്തോളം എത്തുന്ന അവഗണനയുടെയും പരിഹാസത്തിന്റെയും ഫലം...
സ്‌കൂൾ എനിക്ക് ഒരു പ്രശ്നമല്ല..... പരന്ന വായനയും ഒളിച്ചോടാൻ തിരഞ്ഞെടുത്ത പഠനശീലവും എനിക്ക് ഒരു ഹീറോ പരിവേഷം നൽകുന്നുണ്ട് ക്ലാസ്സിൽ... അതിനാൽ തന്നെ സ്‌കൂൾ എനിക്ക് നല്ല അനുഭവമാണ്.....
ചിന്തിച്ചിരിക്കേ വാതിലിൽ ഒരു മട്ട് കേട്ടു ..... ഞാൻ വാതിൽ തുറന്നു.... സുധ...
എന്താ...
നീയെന്താ എന്നോട്
💬 Comments
View all comments