Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]
മിണ്ടാത്തത്...?
എന്ത് മിണ്ടാൻ.....
ഞാനിപ്പോൾ നിന്റെ കൂട്ടുകാരി മാത്രമല്ല.... നിന്റെ സ്റ്റെപ് സിസ്റ്റർ കൂടിയാണ്... . അതിന്...?
എന്തെങ്കിലും ഒക്കെ മിണ്ടിക്കൂടെ ഉണ്ണീ....
എനിക്കറിയില്ല.... എനിക്ക് ഒറ്റക്ക് ഇരിക്കുന്നതാണ് ഇപ്പോൾ ഇഷ്ടം....
ശരി അവൾ പോയി.... കുറച്ച് കഴിഞ്ഞ് അച്ഛൻ മുറിയിലേക്ക് വന്നു....
ഉണ്ണീ....
അച്ച ...
നീയെന്താ എപ്പോഴും ഈ മുറിക്കകത്ത് അടച്ചിരിക്കുന്നത്....
ഒന്നുമില്ലച്ഛ .... ചുമ്മാ വായിച്ചിരുന്നു.....
നീ അവരോട് ഒന്നും മിണ്ടുന്നില്ല എന്ന് പറഞ്ഞു.....
ഞാൻ എന്താ മിണ്ടണ്ടെ .... എനിക്കറിയില്ല....
അവർ നിന്നെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടോ...?
അറിയില്ല അച്ഛ ... പക്ഷെ എനിക്ക് ഇപ്പോൾ ഒറ്റക്കിരിക്കാനാ ഇഷ്ടം.....
ഉം.... അച്ചൻ തിരിച്ച് നടന്നു... വെളിയിൽ വാതിലിന്നടുത്ത് നിന്ന് ഒരു തേങ്ങൽ.... ആന്റിയാണെന്ന് തോന്നി.... ഞാൻ വാതിൽക്കലേക്ക് ചെന്നു ....
എന്താ ദേവി ഇത്...? അച്ചൻ അവരെ ആശ്വസിപ്പിക്കുന്നു...
ഞാൻ പറഞ്ഞതല്ലേ കൃഷ്ണേട്ടാ ഉണ്ണിക്കിത് സഹിക്കാൻ പറ്റില്ലെന്ന്.... വെറുതേ ആ കുട്ടിയെ കൂടി വിഷമിപ്പിച്ചു....
ദേവി.... അവൻ ഒരു കുട്ടിയാണ്.... 'അമ്മ നഷ്ടപ്പെട്ട കുട്ടി.... അവൻ ഈ പ്രായത്തിൽ എത്ര അവഗണനയും പരിഹാസവും സഹിക്കുന്നുണ്ട് എന്ന് നിനക്കറിയാമോ...? അതിനാൽ തന്നെ അവന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും..... അവന്റെ 'അമ്മ മരിച്ചത് എന്തിനാണെന്നോ..... അവനെ എന്തിനാണ് പരിഹസിക്കുന്നത് എന്നോ തിരിച്ചറിയാതെ ജീവിക്കുന്നവനാണ് അവൻ.... അവന്റെ മനസ്സ് മാറ്റങ്ങൾക്ക് സമയമെടുക്കും.... അവന് നിന്നെ മനസ്സിലാകാതെ ഇരിക്കില്ല ദേവി.... നിന്റെ സ്നേഹം അവൻ തിരിച്ചറിയും.... ഒരു പക്ഷെ അവനെന്നെ ഒരിക്കലും മനസ്സിലായില്ലെങ്കിലും നിന്നെ മനസ്സിലാക്കും.... കാരണം നീയൊരമ്മയാണ്.... തത്കാലം അവന് കുറച്ച് സമയം കൊടുക്കാം... പയ്യെ അവൻ മാറും.... നിങ്ങളവനെ ഡിസ്റ്റർബ് ചെയ്യാതിരുന്നാൽ മതി....
ശരി കൃഷ്ണേട്ടാ... ആന്റി മുഖം തുടച്ചു...
ഞാൻ പെട്ടെന്ന് പുറത്തേക്ക് ചെന്നു ....
അച്ഛ ....
എന്താ ഉണ്ണി...
സ്‌കൂളിൽ വെക്കേഷന് സംഗീത ക്ലാസ്സ് തുടങ്ങുന്നുണ്ട്.... ഞാൻ ചേർന്നോട്ടെ....
നീ എവിടെ താമസിക്കും...
ഹോസ്റ്റൽ ഉണ്ട് അച്ഛ .... ഞാനവിടെ നിന്നോളാം ....
അച്ഛനെന്നെ കുറച്ച് സമയം നോക്കി നിന്നു ...
ഞാൻ വാർഡനെ ഒന്ന് വിളിക്കട്ടെ ... അച്ചൻ തിരിഞ്ഞ് നടന്നു....
💬 Comments
View all comments