0%

Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Author : Kambikathakal Read All Parts 381

പുറത്തേക്ക് നോക്കുമ്പോൾ.... മുറ്റത്ത് നിറയെ ആളുകൾ.... ഒപ്പം ഒരു പോലീസ് വണ്ടിയും.... വലിയമ്മാമയും ചെറിയമ്മാമയും ചെറിയമ്മമാരും എല്ലാം ഉണ്ട്.... മുത്തശ്ശിയെ മാത്രം കണ്ടില്ല... രാമചന്ദ്രൻ ചിറ്റപ്പൻ പോലീസുകാരോട് സംസാരിച്ച് നിൽക്കുന്നു.... കാർ വന്ന് നിൽക്കുന്നത് കണ്ട് വല്യമ്മായിയും ചെറിയമ്മായിയും ഓടി വന്നു.... അവർ ശിവേട്ടനെയും പ്രിയയെയും അനുമോളെയും കൂട്ടിക്കൊണ്ട് പോയി.... അനുമോൾ എന്നെ കെട്ടിപ്പിടിച്ച് ബലം പിടിക്കുന്നുണ്ടായിരുന്നു.... എന്നാലും ചെറിയമ്മായി ബലം പിടിച്ച് അവളെ കൊണ്ടുപോയി..... വേണു മാഷ് അച്ഛനെയും വിളിച്ച് പുറത്തിറങ്ങി..... ഞാനും പുറത്തിറങ്ങി.... പുറത്തിറങ്ങിയപ്പോൾ തന്നെ ചിറ്റപ്പൻ അച്ഛനെ പോലീസ് കാരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി....

ഞാൻ അന്തം വിട്ട് ഏകനായി നിന്നു ..... എന്താണ് സംഭവിച്ചതെന്ന് അറിയാതെ....

അമ്മ എവിടെ .... ഞാൻ ചുറ്റും നോക്കി.... കണ്ടില്ല... അകത്തുണ്ടാകുമായിരിക്കും....

ആരുമെന്താണ് എന്നെ ശ്രദ്ധിക്കാത്തത്.... എന്തിനാണ് അമ്മായിമാർ അവരെ മാത്രം കൂട്ടിക്കൊണ്ട് പോയത്....

ഒറ്റക്ക് നിന്ന ഞാൻ അറിഞ്ഞില്ല.... ഇത് എന്റെ ഒറ്റപ്പെടലിന്റെ തുടക്കമാണ് എന്ന് ....

കുറച്ച് കഴിഞ്ഞ് ആരോ എന്റെ തോളിൽ കൈ വച്ചു ..... ഞാൻ നോക്കിയപ്പോൾ ശ്രീദേവി ചെറിയമ്മ... അമ്മയുടെ നേരെ ഇളയ അനിയത്തിയാണ്.... ചെറിയമ്മയും വിതുമ്പുന്നുണ്ട്.... എന്നെ ചേർത്ത് പിടിച്ച് ചെറിയമ്മ വീടിന്റെ ഒരു വശത്തേക്ക് നടന്നു....

എന്താ ചെറിയാമ്മേ..... അമ്മയെവിടെ.... ഇവരെല്ലാമെന്തേ ഇവിടെ... ഈ പോലീസുകാരും... എന്താ ആരും എന്നോട് ഒന്നും മിണ്ടാത്തത്... എന്താ അച്ഛനും ചെറിയമ്മയും എല്ലാം കരയുന്നത്.... ഒറ്റയടിക്ക് എന്റെ സംശയങ്ങൾ എല്ലാം പുറത്തുവന്നു....

എന്റെ മോനേ ...... ചെറിയമ്മ പൊട്ടിക്കരഞ്ഞു...... നിന്റെ 'അമ്മ പോയെടാ......

'അമ്മ പോയെന്നോ... എങ്ങോട്... ഞാൻ സംശയിച്ചു

💬 Comments

View all comments