Chapter Title : പേടിക്കാരി 3 [John]
ഞാൻ ചോദിച്ചു....
നിക്ക് ഒറ്റക്ക് കിടക്കാൻ പേടി ആണ്.. ഏട്ടൻ വേണങ്കിൽ കട്ടിലിൽ കിടന്നോ ഞാൻ താഴെ കിടക്കാം..... ഒറ്റ ശ്വാസം കൊണ്ട് അവൾ പറഞ്ഞു തീർത്തു....
അപ്പൊ തനിക്ക് എന്നെ പേടി ഇല്ലേ....
അവൾ മിണ്ടുന്നു ഒന്നും ഇല്ല. ഞാൻ പിന്നെ ഒന്നും പറയാൻ ഒന്നും പോയില്ല....
ഞാൻ പറഞ്ഞു.. എങ്കിൽ സാരമില്ല താൻ ഇനി വിഷമിക്കു ഒന്നും വേണ്ട ഞാൻ ഇവിടെ തന്നെ കിടക്കാം. അതും പറഞ്ഞു ഞാൻ ഒരു കിടക്ക കൊണ്ട് വന്നു താഴെ ഇട്ട് അതിൽ കിടന്നു..
ഞാൻ താഴെ കിടന്നോളാം ഏട്ടൻ മുകളിൽ കിടന്നോ....
നീ അവിടെ കിടന്നു ഉറങ്ങാൻ നോക്ക്. ഇനി അതും പറഞ്ഞു ഇരിക്കാതെ... അവൾ എന്നെ തന്നെ നോക്കി നില്കുന്നത് കണ്ടു ഞാൻ പറഞ്ഞു...
പിന്നെ ഞാൻ വേഗം ഉറങ്ങി പോയി...
പിറ്റേന്ന് ഉണർന്നപ്പോൾ റൂമിൽ അവൾ ഇല്ല. ഞാൻ പതുക്കെ എഴുനേറ്റു അടുക്കളയിൽ ചെന്നപ്പോൾ എന്തോ ഉണ്ടാക്കുന്ന തിരക്കിൽ ആണ് അവൾ......
താൻ എപ്പോ എഴുനേറ്റു.. ഞാൻ അവളുടെ അടുത്ത് പോയി നിന്ന് ചോദിച്ചു......
ഞാൻ അടുത്ത് ചെന്ന് പെട്ടന്ന് ചോദിച്ചപ്പോൾ അവൾ ഒന്ന് പേടിച്ചു എങ്കിലും അവൾ പതുക്കെ മറുപടി പറഞ്ഞു...
ഞാൻ എഴുന്നേറ്റിട്ടു കുറച്ചു നേരം ആയി... ഇവിടെ സാധനങ്ങൾ എവിടെ ആണ് ഇരിക്കുന്നത്.....
അത് മുകളിൽ ഉള്ള ഷെൽഫിൽ കാണും മുളകുപൊടി അങ്ങനെ ഉള്ള സാധനങ്ങൾ....
പിന്നെ ഞാൻ അങ്ങനെ അധികം ഇവിടെ കുക്ക് ചെയാറില്ല. റെസ്റ്റോറന്റഇൽ നിന്ന് ആണ് സാധാരണ കഴിക്ക. പിന്നെ കുറെ ആവുമ്പോൾ ഇവിടത്തെ ഫുഡ്
💬 Comments
View all comments