Chapter Title : പേടിക്കാരി [John]
ഇല്ല. അമ്മയും ഒരു അനിയത്തിയും ആണ്. അത്ര പണം ഉള്ള വീട്ടിലെ കൊച്ചു ഒന്നും അല്ലടാ.
അല്ലേങ്കിലും അമ്മക്ക് ഇത്തിരി സെന്റിമെൻസ് ഓക്കേ ഉള്ള കൂട്ടത്തിൽ ആണ്.അത് കൊണ്ട് ആവും എന്നോട് പറഞ്ഞത് ഞാൻ ചിന്തിച്ചു.
അമ്മ ഇനി ഡേവിസ് ചേട്ടനെ കണ്ടാൽ ആ കുട്ടിക്ക് എന്റെ നമ്പർ കൊടുത്തിട്ട് എന്നെ ഒന്ന് വിളിക്കാൻ പറ. പറ്റുമെങ്കിൽ ഞാൻ ഒന്ന് പോയി കാണാം.
അമ്മയുടെ കയ്യിൽ ആ കുട്ടിയുടെ ഫോട്ടോ ഉണ്ടോ
ഇല്ലടാ. അതു ഡേവിസിന്റെ കയ്യിൽ ആണ്.
സാരമില്ല.
എങ്കിൽ ഞാൻ ഡേവിസിനെ വിളിച്ചു പറയാം. ആ കൊച്ചിനോട് നിന്നെ വിളിക്കാൻ പറയാൻ.
ഓക്കേ ശരി അമ്മേ.
ഫോൺ വച്ചു കഴിഞ്ഞു ആണ് ആലോചിച്ചത് പെണ്ണിനെ ഇനി കാണാൻ ഭംഗി ഒന്നും ഇണ്ടാവില്ലേ. ഫോട്ടോ കാണാതെ നേരിട്ട് കാണാം എന്ന് പറഞ്ഞത് പ്രശ്നം ആവുമോ.
സാരമില്ല അമ്മ കണ്ടിട്ട് കുഴപ്പം ഇല്ല എന്ന് ആണ് പറഞ്ഞത്...
കുറച്ചു കഴിഞ്ഞപോൾ അമ്മ വിളിച്ചു.
ഡാ ഞാൻ ഡേവിസിനെ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്. ആ കുട്ടി നിനക്ക് മെസ്സേജ് അയക്കും എന്ന് പറഞ്ഞിട്ട് ഉണ്ട്.
ഓക്കേ അമ്മേ
അമ്മ അപ്പോഴേക്കും കാര്യങ്ങൾ ഓക്കേ ഇത് വരെ ആക്കിയോ. എന്റെ കാര്യത്തിൽ അല്ലേങ്കിലും അമ്മക്ക് ആണ് തിരക്ക്.
പിന്നെ ആണ് ഒരു കാര്യം. ചോദിക്കാൻ വിട്ടത് പെണ്ണിന്റെ പേര് ചോദിക്കാൻ മറന്നു.
അന്ന് പിന്നെ ചോദിച്ചു ഒന്നും ഇല്ല. പിറ്റേന്ന് അമ്മ വിളിച്ചപ്പോൾ പെണ്ണിന്റെ പേര് അമ്മയോട് ചോദിച്ചു.
ഡേവിസ് പറഞ്ഞിരുന്നു കൊച്ചിന്റ പേര്. പിന്നെ ഞാൻ അത് മറന്നുഡാ.
💬 Comments
View all comments