0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1578

പേഴ്‌സണൽ കേസ്

Personal Case | Author : Danmee


പേഴ്‌സണൽ കേസ്  ഡയറി

"ഹലോ"

"ഹലോ മേഡം  അടുത്ത  ബോഡിയും  കിട്ടിയിട്ടുണ്ട്  "

" എവിടെ "

" വില്ലേജ് ഓഫീസിൽ ആണ്‌ മേഡം "

" ഓക്കേ  ഞാൻ  10 മിനിറ്റിനുള്ളിൽ അവിടെ  എത്തും "

കാൾ കട്ട്‌ ചെയ്തു ടേബിളിൽ ഇരുന്ന  കപ്പിൽ നിന്നും ഒരു സിപ്  കോഫീ കുടിച്ച  ശേഷം  നിത്യ ഐ പി എസ്  പുറത്തേക്ക്  നടന്നു.

"ജയ  വണ്ടി  എടുക്ക് "

ഡ്രൈവർ ജയനോട് പറഞ്ഞു കൊണ്ട് നിത്യ  ജീപ്പിൽ  കയറി. ജയൻ  വണ്ടി  മുന്നോട്ട് എടുത്തു.

നിത്യ ക്രൈം സീനിൽ  എത്തുമ്പോൾ അവിടെ  മാധ്യമപ്രവർത്തകരെയും  നാട്ടുകാരെയും കൊണ്ട്  നിറഞ്ഞിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ നിത്യക്ക് ചുറ്റും അവർ കൂടിനിന്നു.

" ഏട്ടമത്തെ കൊലപാതകം  ആണ്‌  ഇത്‌... ഇതുവരെ  പ്രതിയെ പിടിക്കാത്തത്  പോലീസിന്റെ  കഴിവ് കേടല്ലേ "

" കില്ലറിനെ കുറിച്ച്  എന്തെങ്കിലും  വിവരം ഉണ്ടോ "

" ഇനിയും  എത്ര പേർ  കൊല്ലപ്പെടും "

മാധ്യമപ്രവർത്തകരുടെ  ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ നിത്യ മുന്നോട്ട് നടന്നു. നിത്യക്ക് വഴി ഒരുക്കികൊണ്ട് ജയനും.

നിത്യ  വില്ലേജ് ഓഫീസിൽ കയറുമ്പോൾ  വില്ലേജ് ഓഫീസറുടെ ബോഡി അയാളുടെ കസേരയിൽ തുന്നിപിടിപ്പിച്ച നിലയിൽ ആയിരുന്നു. അവൾ  ആ മുറി  മൊത്തം ഒന്ന് കണ്ണോടിച്ചു.  എന്തോ മനസിലായത് പോലെ  അവൾ ഒന്ന് ചിരിച്ചു എന്നിട്ട് ഒരു പൊലീസുകാരനോട് ചോദിച്ചു.

" ഇയാളുടെ  വീട് എവിടെ  ആണ്‌ "

" ഇവിടെന്ന് ഒരു  അഞ്ചു കിലോമീറ്റർ ഉണ്ട് മേഡം  "

നിത്യ  വില്ലേജ് ഓഫീസാറുടെ  വീട്ടിൽ തെളിവെടുപ്പ് നടത്തുമ്പോൾ. അവളുടെ  ഫോൺ  റിങ് ചെയ്‌തു.

" ഹലോ"

" യെസ്  സർ  "

" ഞാൻ  ഉടനെ  വരാം  സർ "

കൾ കട്ട്‌ ചെയ്‌തു  നിത്യ  അവിടെനിന്നും  പുറത്ത് ഇറങ്ങി.

" ജയ  കമ്മിഷ്ണർ ഓഫീസിലേക്ക്  വീടു "

ജയൻ  വണ്ടി മുന്നോട്ട് എടുത്തു.

നിത്യ കമ്മീഷണർ ഓഫീസിൽ എത്തുമ്പോൾ കമ്മീഷണർ ആകെ ദേഷ്യത്തിൽ ആയിരുന്നു.

"

💬 Comments

View all comments