Chapter Title : പേഴ്‌സണൽ കേസ് [Danmee]
കേരളത്തെ ഒരു കൊച്ചുഗ്രാമത്തിൽ ആയിരുന്നു. കുട്ടികാലം മുതലെ അവൾക്ക് പുരുഷന്മാരോടൊപ്പം നടക്കാൻ ആയിരുന്നു താല്പര്യം. അവരെ പോലെ വസ്ത്രം ധരിക്കാൻ. കായിക മത്സരങ്ങളിൽ എല്ലാം അവൾ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. സ്കൂൾ ജീവിതം കഴിഞ്ഞു അവൾ തിരഞ്ഞെടുത്തത് മെക്കാനിക്കൽ ഡിപ്പാർട്മെന്റ് ആയിരുന്നു. അവളും അവളുടെ ക്ലാസ്സ്‌മേറ്റ്സും കൂടി കോളേജ് അടക്കി ഭരിച്ചു. അവൾ അവരോടൊപ്പം എല്ലാ കാര്യത്തിനും ഉണ്ടായിരുന്നു. കള്ളുകുടിയും തല്ലുകൂടാനും എല്ലാ അലമ്പിനും അവൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ ഈ സ്വാഭാവം നാട്ടുകാർക്കിടയിൽ പിറു പിറുപ്പിന് വഴി ഒരുക്കി. പിന്നീട് വീട്ടിലും പ്രേശ്നങ്ങൾ ആയി. താൻ ഇനി ഒരു ട്രാൻസ്‌ജെൻഡർ ആണോ എന്നു പോലും അവൾക്ക് സംശയം തോന്നിയ സമയം. ഒടുവിൽ വീടും നാടും ഉപേക്ഷിച്ചു നാട് വിടേണ്ടി വന്നു. ആ യാത്ര അവസാനിച്ചത് ഐ പി എസ് ട്രെയിനിങ് ക്യാമ്പിൽ ആയിരുന്നു. പിന്നീട് നാട്ടിൽ പോസ്റ്റിങ്ങ് കിട്ടിയിട്ടും അവൾ വീട്ടിലേക്ക് ഒന്ന് പോയത് പോലും ഇല്ലായിരുന്നു.
അവൾക്ക് കിട്ടിയ ഓരോ കേസും ഓരോ പരിഷണങ്ങൾ ആയിരുന്നു. കൂടാതെ മുകളിൽ നിന്നും ഉള്ള പ്രേഷരും. ഉറക്ക ഗുളികയുടെ സഹായത്തോടെ ആയിരുന്നു അവൾ ഉറങ്ങിരുന്നത് പോലും.
" മേഡം "
ജയന്റെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അവൾ ജയനെ ഒന്ന് തുറിച്ചു നോക്കി എന്നിട്ട് മന്ത്രിച്ചു.
" സ്ലീപ്പിങ് പിൽസ് "
" എന്താ മേഡം "
" ഒന്നും ഇല്ല താൻ വണ്ടി എടുക്കു "
ജയൻ കഴിഞ്ഞ കുറച്ചു നാളുകൾ ആയി തന്റെ കൂടെ തന്നെ ഉണ്ട്. ഡ്രൈവർ ആണെങ്കിലും
💬 Comments
View all comments