0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1585

നിങ്ങൾക്ക്  ഒരു  ചുക്കും  മനസിലായിട്ടില്ല "

" എന്താ!!!!!  താൻ  പറഞ്ഞത്  "

" മേഡം  വിചാരിക്കുന്നത്  പോലെ  മേഡത്തിന്റെ  ഗർഭത്തിന്  ഞാൻ  അല്ല  ഉത്തരവാദി "

" അപ്പോൾ  ഞാൻ  പ്രെഗ്നന്റ് ആണെന്ന്  നിനക്ക്  എങ്ങനെ  അറിയാം......"

" നിങ്ങളുടെ  അടുക്കള പണിമുതൽ  അടിവസ്ത്രം കഴുകുന്നത് വരെ  ഞാൻ  ആണ്‌.... കൂടാതെ  രാത്രിക്ക്  രാത്രി  നിങ്ങളുടെ  ആവിശ്യങ്ങൾക്ക് ഓടിനടന്നത്  ഞാൻ  ആണ്‌....... കഴിഞ്ഞ  കുറച്ച് നാളുകൾ ആയിരുന്നു  നിങ്ങൾ  സാനിറ്ററി പാട് ഉപയോഗിക്കാറില്ല.... സാമാന്യ ബോധം  ഉള്ള  ഒരാൾക്ക്  അതിന്റ  കാരണം  മനസിലാകും.......കൂട്ടുകാരും  സഹപ്രവർത്തകരും  ഒരു  പെണ്ണിന്റ മൂടും  താങ്ങി  നടക്കുന്നത് കണ്ട്  കളിയാക്കാറുണ്ടായിരുന്നെങ്കിലും.... നിങ്ങളോട്  എവിടെയോ  ഒരിഷ്ടം ഉണ്ടായിരുന്നത്  കൊണ്ട  എല്ലാം  സഹിച്ചു ഞാൻ  നിങ്ങളുടെ കൂടെ നിന്നത്.................  നിങ്ങൾ  വിചാരിച്ചത്  പോലെ ഒക്കെ ചെയ്യാൻ എനിക്ക്  സാധിക്കുമായിരുന്നു.... പക്ഷെ  ഈ  യൂണിഫോം ഈ ശരീരത്തിൽ  കുറച്ചു നൽകുടെ കിടക്കണം എന്ന്  ആഗ്രഹം ഉണ്ട്‌..... എന്റെ തൊപ്പി പോണ പണിക്ക്  ഒന്നും  ഞാൻ  നിക്കാറില്ല  മേഡം........... മേഡത്തിന്  ഇനിയും എന്നെ വിശ്വാസം ആയില്ലെങ്കിൽ മേഡം  എന്റെ കൂടെ  ഏതെങ്കിലും  ഒരു ഹോസ്പിറ്റലിലേക്ക് വാ.......... മേഡത്തിന് അറിയാമല്ലോ  എന്റെ വിവാഹജീവിതത്തിനെ പറ്റി... എന്റെ ആദ്യ ഭാര്യ എന്നെ  ഇട്ടേച്ചു  പോയത് എനിക്ക് കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് ആണ്‌ "

ജയന്റെ മേലുള്ള നിത്യയുടെ പിടി പതുക്കെ അയഞ്ഞു. അവൾ വീണ്ടും  ചിന്തയിൽ  ആണ്ടു.

" മേഡം  എന്താ  വേറെ  പ്രശ്നം വല്ലതും  ഉണ്ടോ..... പീരീഡ് തെറ്റി  ഇത്ര നാൾ  മേഡം  അറിയാത്തത് ജോലി ഭാരം കൊണ്ടാണെന്നു  വെക്കാം .... പക്ഷെ കാരണ കാരനെ  അറിയാതെ  മേഡം .... ഇങ്ങനെ........... "

" ജയൻ  പൊക്കൊളു  എന്തെങ്കിലും  ഉണ്ടെങ്കിൽ  ഞാൻ  വിളിക്കാം "

ജയൻ  അവിടെ നിന്നും  പുറത്തേക്ക്  നടന്നു. അൽപ്പദുരം നടന്ന  ശേഷം  ജയൻ  നിത്യയുടെ അടുത്തേക്ക്  തിരിച്ചു നടന്നു കൊണ്ട്  പറഞ്ഞു.

" കഴിഞ്ഞ  കുറച്ച് നാളുകൾ ആയി നമ്മൾ  ഈ കേസിനു പിറകിൽ  ആയിരുന്നല്ലോ.... ഞാൻ  പലപ്പോഴും  കറിൽ തന്നെയാ  കിടന്ന്  ഉറങ്ങിയിരുന്നത്.. മേഡം

💬 Comments

View all comments