Chapter Title : പേഴ്‌സണൽ കേസ് [Danmee]
ആ യാത്ര അവസാനിച്ചത് ഐ പി എസ് ട്രെയിനിങ് ക്യാമ്പിൽ ആയിരുന്നു. പിന്നീട് നാട്ടിൽ പോസ്റ്റിങ്ങ് കിട്ടിയിട്ടും അവൾ വീട്ടിലേക്ക് ഒന്ന് പോയത് പോലും ഇല്ലായിരുന്നു.
അവൾക്ക് കിട്ടിയ ഓരോ കേസും ഓരോ പരിഷണങ്ങൾ ആയിരുന്നു. കൂടാതെ മുകളിൽ നിന്നും ഉള്ള പ്രേഷരും. ഉറക്ക ഗുളികയുടെ സഹായത്തോടെ ആയിരുന്നു അവൾ ഉറങ്ങിരുന്നത് പോലും.
" മേഡം "
ജയന്റെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അവൾ ജയനെ ഒന്ന് തുറിച്ചു നോക്കി എന്നിട്ട് മന്ത്രിച്ചു.
" സ്ലീപ്പിങ് പിൽസ് "
" എന്താ മേഡം "
" ഒന്നും ഇല്ല താൻ വണ്ടി എടുക്കു "
ജയൻ കഴിഞ്ഞ കുറച്ചു നാളുകൾ ആയി തന്റെ കൂടെ തന്നെ ഉണ്ട്. ഡ്രൈവർ ആണെങ്കിലും അയാളെ കൊണ്ട് അവൾ ചെയ്യിക്കാത്ത പണികൾ ഒന്നും ഇല്ലായിരുന്നു. അതെ ജയന് ഞാൻ ഉറക്ക ഗുളിക കഴിക്കുന്ന കാര്യം അറിയാം. നിത്യക്ക് ദേഷ്യം ഇരച്ചുപൊങ്ങി . തന്റെ ഡ്രൈവർ അവളെ സെക്സ്ഷുൽ ആയി അബ്ബൂസ് ചെയ്തിരിക്കുന്നു. നിത്യ ജയനെ തുറിച്ചു നോക്കി.
കാർ നിത്യയുടെ വീടിന് മുന്നിൽ നിർത്തിയ ശേഷം ജയൻ നിത്യയെ നോക്കി അവൾ മുന്നോട്ട് നോക്കി തന്നെ ഇരിക്കുക ആയിരുന്നു. ജയൻ കാറിൽ നിന്ന് ഇറങ്ങി. നിത്യക്ക് ഡോർ തുറന്നു കൊടുത്തുകൊണ്ട് പറഞ്ഞു.
" ഇറങ്ങു മേഡം വീട് എത്തി "
നിത്യ ജയനെ തുറിച്ചു നോക്കികൊണ്ട് കറിൽ നിന്നും ഇറങ്ങി. എന്നിട്ട് ശക്തിയായി ഡോർ അടച്ച ശേഷം ജയനെ കുത്തിന് പിടിച്ചു. കറിൽ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു.
" കള്ള നായിന്റെ മോനെ നീ ഇത്രയും നാൾ എന്നെ യൂസ് ചെയ്യുക ആയിരുന്നു അല്ലേടാ "
" മേഡം എന്തക്കയ ഈ പറയുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല "
" നിനക്ക് ഞാൻ മനസിലാക്കി താരം.......... നീ എന്നെ ഉറക്കി കിടത്തി എന്താടാ ചെയ്തത് "
" മേഡം എന്താ ഈ പറയുന്നത് "
" നീ നിന്ന് പോട്ടം കളിക്കണ്ട.... എനിക്ക് എല്ലാം മനസിലായി "
"
💬 Comments
View all comments