0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1593

ലാലു,ബംഗാളി ,ഓർത്തോ,ജിബിരിഷ്,ഡോൺ ബോസ്കോ ,മാസിലാളിയൻ,അഖില,ഫാറ്റ് പിജിയൻ പിന്നെ  ഞാൻ.ഞങ്ങൾ  ഒമ്പതു പേര് ആയിരുന്നു കോളേജിനെ  വിറപ്പിച്ചിരുന്നത് ഞങ്ങളെ  അറിയപ്പെട്ടിരുന്നത് ഹണി ബീസ്  എന്നപേരിൽ ആയിരുന്നു.  ഞാൻ ആയിരുന്നു ആ ഹണിബി കൂട്ടത്തിലെ ക്വീൻ.  ഒരു തേനീച്ച കൂട്ടിൽ  ഒരു റാണിയെ  ഉണ്ടാകു അതുപോലെ ആണ്‌  ഞങ്ങൾ എന്നാണു കോളേജിൽ  ഞങ്ങൾക്ക് എതിരെ  അപവാദം  പറഞ്ഞു പരത്തിയിരുന്നത്. മറ്റുള്ളവർ പറഞ്ഞപ്പോൾ  ഞാൻ  വെറുതെ  ചിരിച്ചു കളഞ്ഞതെ ഉണ്ടായിരുന്നുള്ളു പക്ഷെ കൂടെപ്പിറപ്പുകളും പെറ്റമ്മയും  മുഖത്ത് നോക്കി  ചോദിച്ചപ്പോൾ എനിക്ക്  അത് താങ്ങാൻ കഴിഞ്ഞില്ല.

" മേഡം  ഈ  മാത്താൻ എന്ന് പറയുന്നത് . നമ്മൾ  പോലീസ് സ്റ്റേഷനിൽ വെച്ചു കണ്ട ആൾ ആണോ..... അയാൾ  മേഡത്തെ ഈ  അടുത്ത  സമയത്ത് ഒന്നും കണ്ടിട്ടില്ലാത്ത രീതിയിൽ ആണല്ലോ പെരുമാറിയത് "

" അതാ  എനിക്കും  ഒന്നും മനസിലാകാത്തത്. "

" മേഡം  അപ്പോൾ  ഇവിടെ വന്നിട്ടുണ്ടോ "

" എനിക്ക്  ഒന്നും  മനസിലാവുന്നില്ല  ജയ ..... കുറച്ചു  നേരം  എന്നെ  ഒന്ന്  വെറുതെ  വീടു "

നിത്യയും ജയനും  മാത്താന്റെ വീട്ടിൽ  എത്തുമ്പോൾ മുറ്റത്ത് എന്തോ  കുട്ടി ഇട്ട് കത്തിക്കുന്ന മാത്താനെ ആണ്‌  കാണുന്നത്.

" എന്താ പിജിയൻ ഇത്‌ "

" ഞാൻ  ഇവിടെ  നിന്ന് മാറാൻ പോകുകയല്ലേ  അപ്പോൾ  പഴയത്  ഓകെ അടിച്ചു വാരി കത്തിക്കുക ആയിരുന്നു "

" മ്മ് ... മാത്തനോട്  ഒരു സഹായം ചോദിക്കാനാണ് ഞാൻ വന്നത് "

" എന്ത്  സഹായം  "

" ഞാൻ ഇപ്പോൾ ഇവിടെ  അടുത്ത് ഒരു  റിസോർട്ടിൽ  പോയിരുന്നു. അപ്പോൾ  അവിടുത്തെ മാനേജർക്ക് എന്നെ നല്ല  പരിജയം .. ഞാൻ  അവിടെ മുൻപ് ചെന്നിട്ടുണ്ട് എന്നക്കായ അയാൾ പറയുന്നത്. പക്ഷെ എന്റെ ഓർമയിൽ ഞാൻ  ആദ്യം ആയിട്ട അവിടെ  പോകുന്നത്.. അപ്പോഴാ അയാൾ  നിന്റെ  പേര്  പറയുന്നത്  .നീ  എന്റെ കൂടെ വന്നിട്ടുണ്ട്  എന്ന  അയാൾ പറയുന്നത്.  നിനക്ക്  എന്തെങ്കിലും  അറിയാമോ "

" അത്  അത് "

മാത്തൻ നിന്ന്  പരുങ്ങി.

" മാത്താന്  ഓർമ ഇല്ലെങ്കിൽ 

💬 Comments

View all comments