Chapter Title : പേഴ്‌സണൽ കേസ് [Danmee]
" അതിനു മുൻപ് കണ്ടിട്ടില്ല "
" ഓർക്കുന്നില്ല മേഡം "
" നിങ്ങളുടെ കഴിഞ്ഞ മാസത്തെ സിസിടീവി ഫുടേജ് എവിടെയാ. "
" ഞങ്ങളുടെ ഓണർ കഴിഞ്ഞ തവണ വന്നുപോയപ്പോൾ ഹാർഡ് ഡിസ്ക് ഉൾപ്പടെ ഇവിടെ നിന്ന് എടുത്തുകൊണ്ടു പോയി പിന്നെ ഒരു മാസത്തിനു മുൻപ് ആണ് പുതിയ ഹാർഡ് ഡിസ്ക് ഓകെ സെറ്റ് ചെയ്തത് "
" അതെന്താ ഓണർ ഇങ്ങനെ ഇടക്ക് എടുത്തു കൊണ്ട് പോകാറുണ്ടോ "
" ഇല്ല അന്ന് മേഡം ഇവിടെ വന്നതിന്റെ പിറ്റേന്ന് ആണ് സർ അതെക്കെ ഊരി മാറ്റിയത് "
" ഞാൻ വന്നതിന് ശേഷമോ..... ഞാൻ ഇവിടെ ഇതിന് മുൻപ് വന്നിട്ടില്ല "
" ഇല്ല മേഡം മൂന്ന് മാസങ്ങൾക്ക് മുൻപ് ഞങ്ങളുടെ ഓണറിന്റെ പഴയ ഗാങ് ഇവിടെ കൂടിയിരുന്നു ... അന്ന് മേഡം ഇവിടെ വന്നിരുന്നു. ഞാൻ ഇറങ്ങാൻ നേരം ആണ് ആ ഫ്രീ ലൻസ് വീഡിയോ ഗ്രാഫരും മേഡവും കൂടി ഇവിടെക്ക് വന്നത് "
" ഏത് ഫ്രീ ലൻസ് വീഡിയോ ഗ്രാഫർ "
" സാറിന്റെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞു ഇടക്ക് ഇവിടെ വന്ന് ഫ്രീ ഫുഡ് അടിച്ചിട്ട് പോകും അയാളുടെ പേര് .... മാത്തൻ എന്നാണെന്ന് തോന്നുന്നു "
നിത്യക്ക് ആകെ കൺഫ്യൂഷൻ അയി
" നിങ്ങളുടെ ഓണർന്റെ പേര് എന്താ "
" വർക്കി "
" ഡോൺ ബോസ്കോ "
നിത്യ മന്ത്രിച്ചു. അവൾ പെട്ടെന്ന് കാറിലേക്ക് തിരിച്ചു കയറി. കൂടെ ജയനും.
" എന്താ മേഡം "
നിത്യ പെട്ടെന്ന് ഫോൺ എടുത്തു മാത്തനെ വിളിച്ചു.
" ഹലോ നിത്യ "
" നീ ഇപ്പോൾ എവിടെ ഉണ്ട്. "
" ഞാൻ എന്റെ വീട്ടിൽ ഉണ്ട് "
" ഓക്കേ ഞാൻ ദാ വരുന്നു "
ഫോൺ കട്ട് ചെയ്ത ശേഷം നിത്യ ജയനോട് പറഞ്ഞു.
"വണ്ടി എടുക്കു "
നിത്യയുടെ മനസിലൂടെ പഴയ കാര്യങ്ങൾ മിന്നിമറഞ്ഞു. തന്റെ കോളേജ് ലൈഫ്. അവളുടെ പഴയ ഗാങ്
💬 Comments
View all comments