Chapter Title : പേഴ്‌സണൽ കേസ് [Danmee]
"ഞാൻ ഇവിടെ ഉണ്ട് ഫ്രീ ആവുമ്പോൾ നിന്നെ വിളിക്കാം "
ഫാറ്റ് പിജിയണിനു കൈ കൊടുത്ത ശേഷം നിത്യ പൊലീസ് സ്റ്റേഷന് ഉള്ളിൽ കയറി.
നിത്യയെ കണ്ട പോലീസുകാർ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു.
" എന്തായി ..എനി ലീഡ് "
" മേഡം പറഞ്ഞത് അനുസരിച്ച് രവികുമാറിന്റെ കഴിഞ്ഞ ഒരുമാസത്തെ യാത്രകളെ കുറിച്ച് ഞങ്ങൾ അനേഷിച്ചു.. പ്രേതെകിച്ചു ഒന്നും കണ്ടെത്താൻ ആയില്ല... പിന്നെ രവികുമാർ ഫാമിലിയും മായി ഡിന്നർ കഴിക്കാൻ ഒരു റിസോർട്ടിൽ പോയിരുന്നു. അന്ന് അതെ സമയത്ത് കില്ലറും അവിടെ ഉണ്ടായിരുന്നു. സിസിടീവി യിൽ കണ്ടതാ മേഡം "
" എവിടെ നോക്കട്ടെ "
" അവർ രണ്ടുപേരും ഒരെ സമയം ഉണ്ടായിരുന്നു എന്നതോഴിചൽ വേറെ ഒന്നും ഇല്ല മേഡം ... അവർ ഡിഫറെൻറ് ടേബിളിൽ ആയിരുന്നു. അന്ന് അവിടെ വെച്ചു അവർ പരസ്പരം കണ്ടിട്ട് ഇല്ല.
നിത്യ അവർ കാണിച്ച സിസി ടീവി ഫുടേജ് ഒന്ന്
ഓടിച്ചു നോക്കി. ഇതിൽ കഴിഞ്ഞ ഒരുമാസത്തെ ഫുടേജ് അല്ലെ ഉള്ളു ബാക്കി എവിടെ "
"ഞാൻ അത് ആ റിസോർട്ട് മാനേജരോട് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞത് പഴയ ഫുടേജ് അവരുടെ ഓണർ എടുത്തുകൊണ്ട് പോയി എന്നാണ് "
"' ഓണർ എവിടെ "
" പുള്ളി വിദേശത്ത് ആണ് മേഡം "
" എവിടെയാ ഈ റിസോർട് "
" ഇവിടെന്ന് ഒരു അഞ്ചു കിലോമിറ്റർ "
" ഓക്കേ "
" മേഡം ഞങ്ങൾ വരണോ "
" വേണ്ട എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം "
നിത്യയും ജയനും പോലീസുകാർ പറഞ്ഞ റിസോർട്ടിലേക്ക് യാത്ര തിരിച്ചു.
റിസോർട്ടിനു മുന്നിൽ പൊലീസ് വണ്ടി വന്നു നിന്നപ്പോഴേ റിസോർട്ട് മാനേജർ വെളിയിൽ ഇറങ്ങി വന്നു.
" നമസ്കാരം മേഡം "
" നമസ്കാരം..... ഇയാളെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ "
"നിത്യ കയ്യിൽ ഇരുന്ന കില്ലാറിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു "
" എസ്.ഐ സർ സിസിടീവി ചെക് ചെയ്തപ്പോൾ കണ്ടിരുന്നു "
💬 Comments
View all comments