0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1590

അവർ  അഴിഎണ്ണും "

" അതല്ല  കുഞ്ഞിന്റെ  കാര്യം .......അബോർട്ട്  ചെയ്യാൻ ആണോ  പ്ലാൻ "

" ഞാൻ  അതിനെ  കുറിച്ച്  ചിന്തിച്ചിട്ടില്ല..... ആരെങ്കിലും  ചെയ്ത  തെറ്റിന്  ഈ  കുഞ്ഞ് എന്ത്  പിഴച്ചു....... എന്തോ  ഇപ്പോൾ  കൂടെ  ഒരാൾ ഉള്ളത്  പോലെ  തോന്നുന്നു "

" അപ്പോൾ  ഈ  യാത്ര ഒഴിവാക്കാമായിരുന്നു മേഡം.... ഈ  സമയത്ത്  നല്ല റസ്റ്റ്‌ അല്ലെ  ആവിശ്യം "

" ജയൻ  നേരെ  നോക്കി  വണ്ടി  ഓടിക്ക്........നീ  എന്നെ  സേഫ് ആയിട്ട് കൊണ്ടുപോകും എന്ന്  എനിക്ക് അറിയാം "

ജയനും  നിത്യയും  പീരുമെടു പോലീസ്  സ്റ്റേഷനിൽ എത്തുമ്പോൾ. പൊലീസ് സ്റ്റേഷനിൽ  നിന്നും  ഒരാൾ  ഇറങ്ങി  വരുന്നുണ്ടായിരുന്നു.  നിത്യക്ക്  അയാളെ  നല്ല പരിജയം  തോന്നി.  'ഫാറ്റ് പിജിയൻ' അവൾ  മന്ത്രിച്ചു.

" ഡാ  തടിയാ  എവിടെ  ആയിരുന്നടാ  നീ "

നിത്യ  സ്റ്റേഷനിൽ നിന്നും  ഇറങ്ങിയ  തടിച്ച  ആളിനെ  നോക്കി ചോദിച്ചു. നിത്യയെ കണ്ടതും  അയാൾ  ഒന്ന് പരുങ്ങി. അത്  മറച്ചു വെച്ചു  അയാൾ നിത്യയെ നോക്കി ചിരിച്ചു.

" ഞാൻ  ഇവിടെ  ഒക്കെ  തന്നെ  ഉണ്ട്‌ "

" എന്തായി  നിന്റെ  വൈൽഡ് ലൈഫ്  ഫോട്ടോഗ്രാഫി ഓകെ "

" ഇങ്ങനെ  പോകുന്നു "

" എന്താ  ഇവിടെ  "

"  നമ്മുടെ  ഡോൺ ബോസ്കോ  ഇല്ലേ  അവൻ  എനിക്ക്  ഒരു  വിസ  എടുക്കാൻ ഉള്ള  പരുപാടിയിൽ ആണ്‌  അതിന്റെ  എൻക്യുറിക്ക്  വേണ്ടി  വിളിപ്പിച്ചതാ "

" അവൻ  ഇപ്പോൾ  ഇവിടെ............ പിന്നെ  നമ്മുടെ  പഴയ  ഗാങ്നെ  ഓകെ  കാണാറുണ്ടോ "

" ഇല്ല ..... എല്ലാവരും  ഓരോരോ  സ്ഥാലത് അല്ലെ.....  ഇടക്ക്  വിളിക്കും "

" ഞാൻ  ഇവിടെയൊക്കെ തന്നെ  ഉണ്ടായിരുന്നല്ലോ  നിനക്ക്  ഇടക്ക്  എന്നെ വന്നു  കണ്ടുടായിരുന്നോ "

"  നീ പഴയ ആൾ  ഒന്നും  അല്ലല്ലോ  ഐ.പി.എസ് കാരിയല്ലേ... വിഷേശങ്ങൾ എല്ലാം  ടീവിയിലും  പത്രത്തിലും ഓകെ കാണാറുണ്ട് "

" ടാ  നിനക്ക്  പോയിട്ട്  തിരക്കുണ്ടോ........ അല്ലെങ്കിൽ  വേണ്ട  നിന്റെ  നമ്പർ  ത  ഞാൻ  വിളിക്കാം "

" 79*******9"

💬 Comments

View all comments