0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 2.5K

എല്ലാവരും  മറന്നല്ലേ  "

" അങ്ങനെ ഒന്നും  ഇല്ല.... കോളേജ് കഴിഞ്ഞു കുറച്ച് വർഷം നീ മിസ്സിംഗ്‌ ആയിരുന്നല്ലോ.... അതിനിടക്ക് ഞങ്ങൾ  പല  വഴിക്ക് പോയി.. പിന്നെ  ഫോൺ  വിളി മാത്രമായി.... പിന്നീട്  നീ  പോലീസ് ഗെറ്റപ്പിൽ തിരിച്ചു വന്നത്  ടീവിയിൽ കണ്ടിരുന്നു.... നമ്മൾ എല്ലാവരും കൂടി നിന്നെ വന്ന് കാണാൻ പ്ലാൻ ചെയ്തതാ.... പിന്നെ  ഇപ്പോൾ  നീ  അൽപ്പം തിരക്കിൽ ആണെന്ന്  പത്രത്തിൽ വായിച്ചു. "

" മ്മ്  നിങ്ങൾ  പൊക്കോ...... കേസ്  ഒന്നും  എടുക്കുന്നില്ല  "

" അല്ല  കുപ്പികൾ "

" കുപ്പികൾ  ഒന്നും  ഇല്ല... വിട്ടോ "

" അല്ല.... "

" എന്ത് സ്റ്റേഷനിൽ കേറി രണ്ട് ഇടികൊണ്ടാലേ പോവൂ "

" ഡി പ്ലീസ്  കുപ്പി ഇല്ലാതെ  അവിടെ ചെന്നിട്ട് ഒരുകാര്യവും  ഇല്ല.... കൂട്ടുകാരി  പൊലീസ്  ആയത് കൊണ്ട്  അങ്ങനെ എങ്കിലും ഒരു ഉപകാരം  ഉണ്ടാവട്ടെ "

"  ശെരി  രണ്ടെണ്ണം  എടുത്തോ "

അത് കേട്ടതും  അഖിലയും ജിബിരിശും ഓരോ  കുപ്പി  എടുത്തുകൊണ്ട്  കാറിലേക്ക്  കയറി. മാത്താൻ  അവളെ  ഒന്ന്  നോക്കി കൊണ്ട് പതുകെ  നടന്നു. അവരെല്ലാം കാറിൽ കയറുന്നത്  കണ്ട് നിത്യഒരു നിമിഷം ഏതോ ആലോചിച്ചു. എന്നിട്ട്  നടന്ന് അവരുടെ കാറിന് അടുത്ത് എത്തികൊണ്ട് പറഞ്ഞു.

" അപ്പോൾ  കുപ്പി കിട്ടാൻ  വേണ്ടി മാത്രം ആണ്‌  നിങ്ങൾ  എന്നെ  വിളിച്ചത്  അല്ലെ.... "

" ഡി  അങ്ങനെ അല്ല  പെട്ടന്ന് ഉണ്ടായ  സന്തോഷത്തിൽ ഞങ്ങൾ  എല്ലാം മറന്നു "

" നിങ്ങൾ  എല്ലാം  മറന്നെന്നു എനിക്ക്

💬 Comments

View all comments