0%

Chapter Title : ഫസ്റ്റ് നൈറ്റ്‌

Author : kkstories Read All Parts 374

അങ്ങിനെ..പക്ഷെ ഇപ്പൊ ഞാൻ കുറച്ചു തിരക്കിലഎനിക്ക് സംസാരിക്കാൻ സമയമില്ല. വേഗം വീട്ടിൽ എത്തണം അല്ലെങ്കിൽ വഴക്ക് പറയും. നാളെ എന്തായാലും കാണാം പതിനൊന്നുമണി മറക്കണ്ട ഓക്കേ ?" ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. ഞാൻ ഒളികണ്ണിട്ട് നോക്കി. പുറകിൽ ഇരിക്കുന്നയാളുടെ മുഖം പൂനിലാവുദിച്ചപോലെ. അയ്യട !കണ്ടാലും മതി. "പിന്നെ പതിനൊന്ന്‌ എന്നുള്ളത് ഒരു ഒരുമണി വരെ എങ്കിലും നോക്കണം ക്ലാസ്സ്‌ ഇല്ല വീട്ടിൽ നിന്നു എന്തെങ്കിലും പറഞ്ഞു പോരണ്ടേ ചിലപ്പോൾ ലേറ്റ് ആവും" ഞാൻ കൂട്ടിച്ചേർത്തു. "ശെരി ചേച്ചി "ഓട്ടോക്കാരൻ തലയാട്ടി. ഹും !അവന്റെ ഒരു ചേച്ചി വിളി ശെരിയാക്കി കൊടുക്കാം പുറകിൽ ഇരിക്കുന്ന ആൾക്ക് മിണ്ടാട്ടമില്ല. ഊമയാണെന്നു തോന്നുന്നു ഞാൻ ഒരു പണി കൊടുത്ത സുഖത്തോടെ മുന്നോട്ടു നടന്നു. പിറ്റേന്ന് കാലത്ത് ഞാനും അമ്മച്ചിയും വയനാടിന് പോയി. എക്സാം തുടങ്ങാറായപ്പോഴാണ് തിരികെ വന്നത്. ഞാൻ ആ സംഭവമൊക്കെ അപ്പോഴേക്കും മറന്നിട്ടുണ്ടായിരുന്നു. "ലിനു പറയെടി എന്നെ കണ്ടിടുണ്ടോ ?" ഇച്ചായൻ പിന്നെയും ചോദിക്കുന്നു. "ഇല്ലെന്നേ കണ്ടതായി ഓർക്കുന്നില്ല " "ഒരു വർഷം മുൻപ് കോളേജ് റോഡിൽ നിന്റെ പുറകെ ആരേലും ഓട്ടോയിൽ വന്നിരുന്നോ ?" ഞാൻ ഒന്ന് ഞെട്ടി. ങ്ങേ !ഇതൊക്കെ ഇങ്ങേരു എങ്ങിനറിഞ്ഞു ? എന്തായാലും ഞാനും വിട്ടു കൊടുത്തില്ല. "ഇച്ചായാ, ശെരിയാ അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഒരുത്തൻ എന്നെ ഒരാൾക്ക് ഇഷ്ടാണെന്ന് പറഞ്ഞു. അയാൾ ആണെങ്കിലോ ഒരു കരിങ്കോന്തൻ എനിക്ക് ഒട്ടും ഇഷ്ടായില്ല." ഞാൻ പറഞ്ഞു. ബാക്കി പണി കൊടുത്ത കാര്യം ഒന്നും പറഞ്ഞില്ല. ഇച്ചായൻ ഒന്ന് മൂളി. എന്നിട്ട് മുഖത്ത്

💬 Comments

View all comments