0%

Chapter Title : ഫസ്റ്റ് നൈറ്റ്‌

Author : kkstories Read All Parts 374

ഒരു ഭാവഭേദവുമില്ലാതെ എന്നോട് പറഞ്ഞു. "അത് ഞാനായിരുന്നു... " ഞാൻ ശശിയും സോമനും ഒന്നിച്ചായി. ലൈഫിൽ ഇതുപോലൊരു ചമ്മൽ അതും ആദ്യരാത്രിയിൽ............ ചിരിക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ ഉഴറി. അത്ര ദയനീയമായിരുന്നു എന്റെ അപ്പോഴത്തെ അവസ്ഥ. എന്റെ മുഖം കണ്ട്‌ ഇച്ചായൻ പൊട്ടിപൊട്ടി ചിരിച്ചു. "നിന്റെ ഈ ചമ്മൽ ഇത്ര അടുത്തു കാണാനാ ഞാൻ ഇത് മറച്ചു വച്ചത്..... പിന്നെ ചെറിയ പേടിയും ഉണ്ടായിരുന്നു. പണ്ട് പുറകെ വന്ന ആളാണെന്ന് കരുതി നീ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി.. " ഇച്ചായന്റെ ചിരി കണ്ട്‌ എനിക്കും ചിരി പൊട്ടി. ചിരിയുടെ ശബ്ദം വെളിയിൽ കേൾക്കാതെ ഇച്ചായൻ എന്റെ വാ പോത്തി. അങ്ങിനെ ജീവിതത്തിൽ എന്നെന്നും ഓർത്തു വയ്ക്കാൻ പറ്റിയ ഒരനുഭവുമായി എന്റെയും ഇച്ചായന്റെയും ജീവിതം അവിടെ തുടങ്ങുകയായി. വാൽക്കഷണം : അന്ന് ഇച്ചായൻ ഞാൻ ചെല്ലുമെന്നു പറഞ്ഞ ദിവസം കുളിച്ചു കുട്ടപ്പനായി പതിനൊന്നു തൊട്ട് ഒരു മണി വരെ എന്നെ കാത്തു പോസ്റ്റായി എന്ന് പിന്നീടറിഞ്ഞു. എന്താലെ.... ഗുണപാഠം : ആർകെങ്കിലും പണി പ്ലാൻ ചെയ്യുമ്പോൾ ഇതുപോലെ ചമ്മേണ്ടി വരും അല്ലെങ്കിൽ തിരിച്ചു കിട്ടും എന്ന് ഓർത്തിട്ടു ചെയ്യുക. പിന്നെ ഇത് ഒരു സംഭവകഥയാണ്. എന്റെ ഒരു സുഹൃത്തിനു സംഭവിച്ചത്. നന്ദി ആ സുഹൃത്തിനു ഈ കഥ എഴുതാൻ പ്രേരണ ആയതിനു..... അഞ്ജലി മേരി

💬 Comments

View all comments