Chapter Title : ഫേക്ക് ലവ് 2 [Fang leng]
അശ്വിൻ പതിയെ അവൾക്ക് നേരെ മുട്ട് കുത്തി ഇരുന്നു
അശ്വിൻ : വാവ ആദ്യം ഈ കരച്ചില് നിർത്ത്
ഇത് കേട്ട നീതു അശ്വിനെ ദേഷ്യത്തോടെ തുറിച്ചു നോക്കി..
അശ്വിൻ : നീ ബഹളം വച്ചത് കൊണ്ടല്ലേ എനിക്ക് അങ്ങനെയൊക്കെ പറയേണ്ടി വന്നത് ദാ ചായ കുടിക്ക് നല്ല ക്ഷീണം ഉണ്ട്
അടുത്ത നിമിഷം നീതു ചായ തട്ടി കളഞ്ഞു
നീതു : അതിൽ നീ എന്തെങ്കിലും കലർത്തിയിട്ടുണ്ടാകും... ദയവ് ചെയ്തു വിട്ടേക്ക്...
അശ്വിൻ : വാവേ ഞാൻ...
നീതു : മതിയാക്ക്... വാവ പോലും തുഫ്... നീ എന്നെ എന്താ വിളിക്കുന്നേന്ന് ഞാൻ കണ്ടു...ഞാൻ ഇത്രയും വിശ്വസിച്ചിട്ടും...
അവളുടെ കണ്ണുകൾ ചുമന്ന് കലങ്ങി
അശ്വിൻ : എഴുനേറ്റ് ബെഡിൽ ഇരിക്ക് എനിക്ക് കുറച്ച് സംസാരിക്കണം അത് ആദ്യം കേൾക്ക്
നീതു : എനിക്ക് ഒന്നും കേൾക്കണ്ട... ഓരോന്ന് പറഞ്ഞു പറഞ്ഞാ നീ എന്നെ... ഇനി ഞാൻ ഒന്നും വിശ്വസിക്കില്ല.. എനിക്ക് പോണം
അശ്വിൻ : എങ്ങോട്ട്... അതും ഈ അവസ്ഥയിലോ....
നീതു : എനിക്ക് ഇവിടെ നിൽക്കണ്ട... പ്ലീസ് അശ്വിനെ എന്നെ ഒന്നും ചെയ്യല്ലേടാ...
അശ്വിൻ : ഇല്ലെടി ഞാൻ എന്ത് ചെയ്യുമെന്നാ ഒന്നും ചെയ്യില്ല...
നീതു : എനിക്ക് അറിയാം... ഞാൻ വായിച്ചതാ.. എല്ലാവരും കൂടി പ്ലാൻ ചെയ്താ... എന്റെ ദേഹത്ത് വേറെ ആരെങ്കിലും തൊട്ടാൽ...ഞാൻ മരിക്കും സത്യമായും ഞാൻ മരിക്കും...
അശ്വിൻ : ആര് തൊടാൻ... നിന്നെ ഞാൻ ആർക്കും കൊടുക്കത്തില്ല വാവേ...
പെട്ടെന്നാണ് പുറത്ത് കാളിങ്ങ് ബെൽ മുഴങ്ങിയത്
നീതു വേഗം തന്നെ പേടിച്ചു പതറാൻ തുടങ്ങി...
അശ്വിൻ : പേടിക്കല്ലേ... അത് ഫുഡ് കൊണ്ടുവന്നതാ
ഇത്രയും പറഞ്ഞു അശ്വിൻ റൂമിന് പുറത്തേക്ക് പോയി
നീതു : എനിക്ക് എവിടെയാ പിഴച്ചേ...എന്റെ ജീവിതം തീർന്നു...അവന്റെ കൂട്ടുകാരായിരിക്കും വന്നെ...ഞാൻ എങ്ങനെയാ അവനെ വിശ്വസിച്ചേ.. റെഡ് സിഗ്നൽ കിട്ടിയതാ എന്നിട്ടും... എല്ലാം തുലച്ചു...
നീതു എന്ത് ചെയ്യണം എന്ന് അറിയാതെ ചുറ്റും നോക്കി
നീതു : ഇല്ല... എങ്ങനെയും രെക്ഷപെടണം...കണ്ണട... കണ്ണട എവിടെ...
നീതു മേശപ്പുറത്ത്
💬 Comments
View all comments