0%

Chapter Title : ഫേക്ക് ലവ് 2 [Fang leng]

Author : kkstories Read All Parts 1175

ഹേയ് ഇല്ല... നീ വാ ഫോട്ടോ എടുക്കണ്ടേ... ഞാൻ കണ്ണാടി മാറ്റാം നിനക്ക്‌ അതല്ലേ ഇഷ്ടം

അശ്വിൻ അവളുടെ ഫോട്ടോട് എടുക്കാൻ തുടങ്ങി

അല്പനേരം കൂടി അവിടെ നിന്ന ശേഷം അവർ ബീച്ചിൽ പോകുവാൻ തീരുമാനിച്ചു അതിന് മുൻപ് ഹോസ്റ്റലിൽ വിളിച്ചു നാട്ടിലേക്ക് ചെന്ന ശേഷം തിങ്കളാഴ്ചയെ ഇനി വരു എന്ന് പറയുവാനായി നീതു അല്പം മാറി നിന്ന് ഹോസ്റ്റലിലേക്ക് കാൾ ചെയ്തു ശേഷം അവൾ പതിയെ അരുണയെ വിളിച്ചു

നീതു : ഹലോ അരുണേ

അരുണ : നീതു നീ ഇപ്പോൾ എവിടെയാ

നീതു : ഇവിടെ അല്പം ദൂരെ ഒരു പ്ലാന്റ് ഗാർഡനിലാ

അരുണ : എന്താ വിളിച്ചെ എന്തെങ്കിലും പ്രശ്നം ഉണ്ടോ

നീതു : എടി... അശ്വിനെ ഇനി ഞാൻ ആർക്കും വിട്ടുകൊടുക്കില്ല

അരുണ : എന്ന് വച്ചാൽ

നീതു : അവൻ ഗിഫ്റ്റ് തന്നെടി... എന്താണെന്നു അറിയാമോ സ്വർണ്ണമാല

അരുണ : സ്വർണ്ണ മാലയോ.. നീ പോയേ നീതു വെറുതെ..

നീതു : സത്യമാടി.. ഒരു പവനിൽ കൂടുതൽ വരും ചെറുതാ പക്ഷെ നല്ല ഭംഗി ഉണ്ട്.. എന്തായാലും ഒരു ലക്ഷത്തിൽ കൂടുതൽ കൊടുക്കണം.. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല... ശരിക്കും പറഞ്ഞാൽ തുള്ളി ചാടണം എന്നുണ്ട് പക്ഷെ അവന്റെ മുന്നിൽ പറ്റില്ലല്ലോ... ഞാൻ വിചാരിച്ച പോലെയൊക്കെ കാര്യങ്ങൾ നടക്കുവാടി എന്റെ ജീവിതം മാറാൻ പോകുവാ... ശെരി ഞാൻ വെക്കുവാ കൂടുതൽ സംസാരിച്ചാൽ അവന് സംശയം തോന്നും

*************************

നടന്നകാര്യങ്ങൾ എല്ലാം നീതുവിന്റെ തലയിലൂടെ മിന്നി മറയുവാൻ തുടങ്ങി.. നിലത്ത് ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്ന അവളുടെ കണ്ണുകൾ താനെ നിറഞ്ഞൊഴുകി

അവൾക്ക് സ്വബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി  അവൾ തല ഉയർത്തി മുന്നിൽ നിൽക്കുന്ന അശ്വിനെ നോക്കി

നീതു :( ഞാൻ ഇനി എന്ത് ചെയ്യും.. ഇനി എന്ത് ചെയ്യും...)

നീതു പതിയെ പിറു പിറുക്കുവാൻ തുടങ്ങി... ശേഷം  അശ്വിനെ ഒന്ന് നോക്കിയ അവൾ  വേഗം അവന് നേരെ കൈകൂപ്പി

നീതു : എന്നെ ഒന്നും ചെയ്യല്ലേ...പ്ലീസ് അശ്വിനെ...

💬 Comments

View all comments