Chapter Title : ഫേക്ക് ലവ് 2 [Fang leng]
മതി ക്യാമറ ഉണ്ട് കേട്ടോ...
നീതു അവന്റെ ദേഹത്ത് നിന്ന് വിട്ടുമാറി ശേഷം പതിയെ തന്റെ കണ്ണ് തുടച്ചു
അശ്വിൻ : നീ കരഞ്ഞോ...
നീതു : ഹേയ് ഇല്ല... നീ വാ ഫോട്ടോ എടുക്കണ്ടേ... ഞാൻ കണ്ണാടി മാറ്റാം നിനക്ക് അതല്ലേ ഇഷ്ടം
അശ്വിൻ അവളുടെ ഫോട്ടോട് എടുക്കാൻ തുടങ്ങി
അല്പനേരം കൂടി അവിടെ നിന്ന ശേഷം അവർ ബീച്ചിൽ പോകുവാൻ തീരുമാനിച്ചു അതിന് മുൻപ് ഹോസ്റ്റലിൽ വിളിച്ചു നാട്ടിലേക്ക് ചെന്ന ശേഷം തിങ്കളാഴ്ചയെ ഇനി വരു എന്ന് പറയുവാനായി നീതു അല്പം മാറി നിന്ന് ഹോസ്റ്റലിലേക്ക് കാൾ ചെയ്തു ശേഷം അവൾ പതിയെ അരുണയെ വിളിച്ചു
നീതു : ഹലോ അരുണേ
അരുണ : നീതു നീ ഇപ്പോൾ എവിടെയാ
നീതു : ഇവിടെ അല്പം ദൂരെ ഒരു പ്ലാന്റ് ഗാർഡനിലാ
അരുണ : എന്താ വിളിച്ചെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
നീതു : എടി... അശ്വിനെ ഇനി ഞാൻ ആർക്കും വിട്ടുകൊടുക്കില്ല
അരുണ : എന്ന് വച്ചാൽ
നീതു : അവൻ ഗിഫ്റ്റ് തന്നെടി... എന്താണെന്നു അറിയാമോ സ്വർണ്ണമാല
അരുണ : സ്വർണ്ണ മാലയോ.. നീ പോയേ നീതു വെറുതെ..
നീതു : സത്യമാടി.. ഒരു പവനിൽ കൂടുതൽ വരും ചെറുതാ പക്ഷെ നല്ല ഭംഗി ഉണ്ട്.. എന്തായാലും ഒരു ലക്ഷത്തിൽ കൂടുതൽ കൊടുക്കണം.. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല... ശരിക്കും പറഞ്ഞാൽ തുള്ളി ചാടണം എന്നുണ്ട് പക്ഷെ അവന്റെ മുന്നിൽ പറ്റില്ലല്ലോ... ഞാൻ വിചാരിച്ച പോലെയൊക്കെ കാര്യങ്ങൾ നടക്കുവാടി എന്റെ ജീവിതം
💬 Comments
View all comments