Chapter Title : ഫേക്ക് ലവ് 2 [Fang leng]
മാറാൻ പോകുവാ... ശെരി ഞാൻ വെക്കുവാ കൂടുതൽ സംസാരിച്ചാൽ അവന് സംശയം തോന്നും
*************************
നടന്നകാര്യങ്ങൾ എല്ലാം നീതുവിന്റെ തലയിലൂടെ മിന്നി മറയുവാൻ തുടങ്ങി.. നിലത്ത് ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്ന അവളുടെ കണ്ണുകൾ താനെ നിറഞ്ഞൊഴുകി
അവൾക്ക് സ്വബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി അവൾ തല ഉയർത്തി മുന്നിൽ നിൽക്കുന്ന അശ്വിനെ നോക്കി
നീതു :( ഞാൻ ഇനി എന്ത് ചെയ്യും.. ഇനി എന്ത് ചെയ്യും...)
നീതു പതിയെ പിറു പിറുക്കുവാൻ തുടങ്ങി... ശേഷം അശ്വിനെ ഒന്ന് നോക്കിയ അവൾ വേഗം അവന് നേരെ കൈകൂപ്പി
നീതു : എന്നെ ഒന്നും ചെയ്യല്ലേ...പ്ലീസ് അശ്വിനെ...
അശ്വിൻ പതിയെ അവൾക്ക് നേരെ മുട്ട് കുത്തി ഇരുന്നു
അശ്വിൻ : വാവ ആദ്യം ഈ കരച്ചില് നിർത്ത്
ഇത് കേട്ട നീതു അശ്വിനെ ദേഷ്യത്തോടെ തുറിച്ചു നോക്കി..
അശ്വിൻ : നീ ബഹളം വച്ചത് കൊണ്ടല്ലേ എനിക്ക് അങ്ങനെയൊക്കെ പറയേണ്ടി വന്നത് ദാ ചായ കുടിക്ക് നല്ല ക്ഷീണം ഉണ്ട്
അടുത്ത നിമിഷം നീതു ചായ തട്ടി കളഞ്ഞു
നീതു : അതിൽ നീ എന്തെങ്കിലും കലർത്തിയിട്ടുണ്ടാകും... ദയവ് ചെയ്തു വിട്ടേക്ക്...
അശ്വിൻ : വാവേ ഞാൻ...
നീതു : മതിയാക്ക്... വാവ പോലും തുഫ്... നീ എന്നെ എന്താ വിളിക്കുന്നേന്ന് ഞാൻ കണ്ടു...ഞാൻ ഇത്രയും വിശ്വസിച്ചിട്ടും...
അവളുടെ കണ്ണുകൾ ചുമന്ന് കലങ്ങി
അശ്വിൻ : എഴുനേറ്റ് ബെഡിൽ ഇരിക്ക് എനിക്ക് കുറച്ച് സംസാരിക്കണം അത് ആദ്യം കേൾക്ക്
നീതു : എനിക്ക് ഒന്നും കേൾക്കണ്ട...
💬 Comments
View all comments