Chapter Title : ഫേക്ക് ലവ് 2 [Fang leng]
: നിന്റെ അച്ഛന് എന്തിന്റെ കുരുവാ എന്നാ പറഞ്ഞെ..
നീതു : ഹാർട്ട് പ്രോബ്ലം...
അശ്വിൻ : ഓഹ് ഹാർട്ട് പ്രോബ്ലം... പിന്നെ എന്തോ കൂടി പറഞ്ഞല്ലോ എന്താ അത്... എന്നെ സ്നേഹിച്ചകണക്കോ.. ഉം പറയ് എന്നെ നീ എത്ര സ്നേഹിച്ചിട്ടുണ്ട്...
നീതു : ഒരുപാട്.. ഒരുപാട് സ്നേഹിച്ചിട്ടുണ്ട്
നീതു കണ്ണ് തുടച്ചു....
അശ്വിൻ : ഈ ഒരുപാട് എന്ന് പറയുമ്പോൾ എത്ര വരും എനിക്ക് എക്സാക്റ്റ് അളവ് അറിയണം.. പറയ്
നീതു :അശ്വിനെ...
അശ്വിൻ : നിന്ന് കരയാതെ പറ മൈരേ..
നീതു : എന്തിനാടാ തെറി വിളിക്കുന്നെ...ഞാൻ നിന്നെ സ്നേഹിച്ചത് കൊണ്ടാണോ... എന്നോട് ഇങ്ങനെ ചെയ്യല്ലേ... എനിക്ക് പേടിയാകുവാ...
അശ്വിൻ : നിന്റെ അഭിനയത്തിനുള്ള അവാർഡ് ഞാൻ തരുന്നുണ്ട്... അതിന് മുൻപ് നിന്റെ ഇഷ്ടത്തിന്റെ അളവ് നമുക്ക് നോക്കാം
ഇത്രയും പറഞ്ഞു അശ്വിൻ ഓഡിയോ പ്ലേ ചെയ്തു...
*******
അത് കേട്ട നീതു സ്തംഭിച്ചു നിന്നു
അശ്വിൻ : ഇനി വാവക്ക് എന്താ പറയാനുള്ളെ..
നീതു ഒന്നും മിണ്ടാൻ കഴിയാതെ ഞെരിപിരികൊണ്ടു
അശ്വിൻ : നിന്റെ നാവ് എന്താ ഇറങ്ങി പോയോ... എന്നെ അങ്ങ് ഉണ്ടാക്കി കളയാം എന്ന് കരുതി അല്ലേടി മറ്റേ മോളെ...
നീതു : ഇത് എവിടുന്നാ കിട്ടിയെ....
നീതു വിക്കി വിക്കി ചോദിച്ചു
അഖിൽ : ഇനി എല്ലാം നിനക്ക് വിശദമാക്കിതരണോ... കുറച്ചു മുൻപ് വരെ നീ മറ്റേടത്തെ ഡയലോഗ് ഒക്കെ അടിച്ചല്ലോ ഇനി എന്താടി പറയാൻ ഉള്ളെ...
അടുത്ത നിമിഷം നീതു അശ്വിനെ തള്ളിമാറ്റിയ ശേഷം ഹാകിലേക്ക് ഓടി
💬 Comments
View all comments