0%

Chapter Title : ഫേക്ക് ലവ് 2 [Fang leng]

Author : kkstories Read All Parts 2.2K

: വാവേ പോലും ലോക ക്രിഞ്ച്

നീതു : ഹേയ് നല്ല ക്യൂട്ടാ 🤣

അരുണ : എന്താ ഉദ്ദേശം നീ സീരിയസ് ആയി നോക്കുന്നുണ്ടോ

നീതു : ഹേയ് എവിടുന്ന്... എന്തോ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്... പക്ഷെ നടക്കത്തില്ല എന്ന് എനിക്ക് അറിയാം.. അവന്റെത് ഏതോ മറ്റേടത്തെ വലിയ കുടുംബമാ... ഓട്ടോകാരന്റെ മോളെന്ന് കേൾക്കുമ്പോൾ തന്നെ പ്രശ്നം തുടങ്ങും എനിക്ക് അതിലൊന്നും ഒട്ടും താല്പര്യമില്ല.. എനിക്ക് ചെയ്യാൻ പറ്റുന്നത്  അവന്റെ കയ്യിൽ നിന്ന് കിട്ടാവുന്ന പരമാവധി ഒപ്പിക്കുക എന്നതാ ഞാൻ ഇപ്പോൾ ചെറിയൊരു സൂത്രം ഒപ്പിച്ചിട്ടുണ്ട്

അരുണ : എന്ത് സൂത്രം..

നീതു : ഒക്ടോബർ 7 ന് എന്റെ ബർത്ത്ഡേ ആണെന്നാ അവനോട് പറഞ്ഞേക്കുന്നെ അന്ന് എന്തെങ്കിലും വലിയൊരു ഗിഫ്റ്റ് അവൻ എനിക്ക് തരും

അരുണ  : എടി പെരും കള്ളി ബർത്ത് ഡേ പോലും കള്ളം പറഞ്ഞു അല്ലെ... അല്ല നീ എന്താ പ്രതീക്ഷിക്കുന്നെ

നീതു : കുറഞ്ഞത് ഒരു

50000ത്തിന്റെയെങ്കിലും അവൻ തരും

അരുണ : പിന്നെ ഒന്ന് പോടി   50000 നായിരം... കാത്തിരുന്നാൽ മതി

നീതു : ഇല്ലെങ്കിൽ നീ കണ്ടോ... എടി ഇതൊന്നും അവനൊരു വിഷയമല്ല g പേ ചെയ്ത ശേഷം ഞാൻ അവന്റെ ബാലൻസ് മെസ്സേജ് കണ്ടു ഏകദേശം  അഞ്ചര ലക്ഷം വരും

അരുണ : ഓഹ് അപ്പോൾ അത് കണ്ടിട്ടാണ് ഈ ബർത്ത് ഡേ നാടകം അല്ലെ... നിന്നെ കണ്ടാൽ ആരെങ്കിലും കരുതുവോ ഇത്രയും കുരുട്ടു ബുദ്ധി ഉള്ളവളാണെന്ന് ആരോടെങ്കിലും ചോദിച്ചാൽ പഠിക്കാൻ മിടുക്കി, സൽസ്വാഭാവി,

💬 Comments

View all comments