Chapter Title : ഫേക്ക് ലവ് 2 [Fang leng]
കെട്ടിക്കാൻ പറ..
നീതു : അതിനെ പറ്റിയും എനിക്ക് പറയാനുണ്ട്... വീട്ടിൽ ആലോചനകൾ വരുന്നുണ്ട് നല്ല പ്രഷറാ അച്ഛനും അമ്മയ്ക്കും എന്നെ എങ്ങനെയും ഇറക്കി വിട്ടാൽ മതി..
അരുണ : എന്നാൽ അങ്ങ് കെട്ട് നിനക്കും പൊട്ടി നിക്കുവല്ലേ...
നീതു : നീ പോയേ അരുണേ.. ഇന്നലെ വീട്ടീന്ന് വിളിച്ചിരുന്നു അച്ഛന്റെ കൂട്ടുകാരന്റെ മകന് വേണ്ടി ആലോചിച്ചു എന്ന്... കാർ ഡ്രൈവറാ പോലും... മനുഷ്യനെ മെനകെടുത്താൻ അതിന് മുൻപ് വന്നത് ടെസ്റ്റൈൽസിൽ നിൽക്കുന്ന ഒരുത്തൻ, പെട്ടികട നടത്തുന്നവൻ എനിക്ക് മടുത്തു
അരുണ : പിന്നെ നീ ആരെയാ നോക്കി ഇരിക്കുന്നെ... നിങ്ങൾക്ക് സ്വന്തമായി വീടെങ്കിലും ഉണ്ടോ... സ്വർണ്ണം എന്തെങ്കിലും കരുതി വച്ചിട്ടുണ്ടോ
നീതു : സ്വർണ്ണം അല്ല... എന്നെ കൊണ്ട് ഒന്നും പറയിക്കാരുത്... എന്റെ ജീവിതത്തിൽ ഞാൻ സ്വർണ്ണം ഇട്ടിട്ടില്ലെടി..
അരുണ : എന്നിട്ടാണോ നീ കൊമ്പത്തെ ആളെ നോക്കി ഇരിക്കുന്നെ
നീതു : അതെ കൊമ്പത്തവൻ തന്നെ വേണം.. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതം ഞാൻ കാണുന്നതാ അവർ പറയുന്ന ആളെ കെട്ടിയാൽ എന്റെ ജീവിതവും അത് പോലെയാകും ഒരു മാറ്റവും ഇല്ലാതെ... എനിക്ക് ആ ജീവിതം വേണ്ട... എനിക്ക് സന്തോഷമായി ജീവിക്കണം അതിന് പണം വേണം.. അശ്വിനെ തന്നെ കെട്ടിയാലോ എന്നാ ഞാൻ ആലോചിക്കുന്നെ അവന് എല്ലാം ഉണ്ട്.. പണമുണ്ട് വീടുണ്ട്.. കാണാനും കൊള്ളാം
അരുണ : നീ തന്നെയല്ലേ പറഞ്ഞേ അവന്റെ വീട്ടുകാര് പ്രശ്നമാകുമെന്നും അതുകൊണ്ട് നിനക്ക് ആ പൊല്ലാപ്പിനൊന്നും താല്പര്യമില്ലെന്നും
നീതു : അശ്വിൻ ഞങ്ങളുടെ കാര്യം അവന്റെ വീട്ടിൽ പറഞ്ഞു
അരുണ : എന്ന് അവൻ പറഞ്ഞോ
നീതു : ഉം പറഞ്ഞു... വീട്ടുകാർ പ്രശ്നം ഉണ്ടാക്കി എന്നും പറഞ്ഞു അവൻ വിട്ടുകൊടുക്കില്ല എന്നും പറഞ്ഞു
അരുണ : അവന്റെ വാക്ക് കേട്ടിട്ടാണോ നീ മനകോട്ട കെട്ടുന്നത്
നീതു : ഞാൻ അത്രക്ക് മണ്ടിയൊന്നുമല്ല... എന്റെ മനസ്സിൽ ചില പ്ലാനൊക്കെയുണ്ട്... ഒന്നാമത്തേത് എങ്ങനെയും അശ്വിന്റെ വീട്ടിൽ കയറി പറ്റാൻ ശ്രമിക്കണം എന്നതാ അതിന് പറ്റിയാൽ എനിക്ക് ലോട്ടറിയാ... ആ മണ്ടന് എന്നെ
💬 Comments
View all comments