Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
വിശ്വസിക്ക് നീതു..
നീതു : എന്നെ എന്താ ഇത്ര ഇഷ്ടം... എന്റെ എല്ലാം നിനക്ക് കിട്ടിയല്ലോ... എന്നിട്ടും എന്താ...
അശ്വിൻ : എനിക്ക് തന്നെ അതിന് ഉത്തരം കിട്ടിയിട്ടില്ല... പിന്നെ എങ്ങനെ നിന്നോട് പറയും...
നീതു : ഈ ഇഷ്ടം മാറുവോ...
അശ്വിൻ : നിന്റെ ഇഷ്ടം മാറാതിരുന്നാൽ മതി...
നീതു : ഉറപ്പാണല്ലോ... എന്നെ വിട്ടേച്ച് പോകരുത്...
അശ്വിൻ : ഉറപ്പ്...പോരെ...
നീതു : വീട്ടിൽ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞും പോയല്ലോ...
അശ്വിൻ : ദേ കളിക്കാതെ പറ്റില്ല എന്ന് ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞേക്ക്... അവര് ചിലപ്പോൾ ചെറുക്കന്റെ വീട്ടിൽ വിളിച്ച് ഒക്കെ പറയും...
നീതു : അതൊക്കെ പറഞ്ഞോളാം.. പക്ഷെ എന്ത് പറയുമെന്നാ
അശ്വിൻ : നിനക്കാണോ കള്ളം പറയാൻ പാട്...
നീതു : ദേ...
അശ്വിൻ : അതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
നീതു : ഉം എന്താ
അശ്വിൻ : ശെരിക്കും നിന്റെ ബർത്ത് ഡേയ് എന്നാ
നീതു : അത്...അതറിയണോ?
അശ്വിൻ : പറ നീതു...
നീതു : ഫെബ്രുവരി 9
അശ്വിൻ : ഇത് സത്യമാണല്ലോ അല്ലേ...
നീതു : അച്ഛനാണെ...
ഇത് കേട്ട് അശ്വിൻ പതിയെ ചിരിച്ചു....
നീതു : അല്പം കഴിഞ്ഞു ഞാൻ പൊക്കോട്ടെ... വീട്ടിൽ പോയി രണ്ട് ദിവസം നിൽക്കാം അതിനിടയിൽ എന്തെങ്കിലും പറഞ്ഞു ആലോചന മുടക്കാം
അശ്വിൻ : ഇന്ന് തന്നെ പോണോ... നാളെ പോകാം ഞാൻ തന്നെ കൊണ്ടുവിട്ടുതരാം എന്താ...
നീതു : അശ്വിനെ...
അശ്വിൻ : പ്ലീസ്
💬 Comments
View all comments