0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

നീതു നിക്ക്... ഇതുവരെ നമ്മൾ അടിവെക്കുവായിരുന്നില്ലേ... ഇനിയുള്ള കുറച്ച് സമയം സന്തോഷമായി ഇരിക്കാം... നമുക്ക് കുറേ സംസാരിക്കാനൊക്കെയില്ലേ...

നീതു : ഇവിടെ നിന്നാൽ സംസാരമായിരിക്കില്ല നടക്കുന്നത് എന്നെനിക്ക് അറിയാം...

ഇത് കേട്ട അശ്വിൻ വീണ്ടും ചിരിച്ചു

നീതു : ദേ വഷളൻ ചിരി ചിരിക്കരുത്... ഞാൻ കണ്ണിലിട്ട് കുത്തി തരും...

അശ്വിൻ : അതിന് ആര് ചിരിച്ചു... നിന്റെ കണ്ണാടിയുടെ പവർ കുറഞ്ഞെന്നാ തോന്നുന്നെ...അതാ ആവശ്യമില്ലാത്തതൊക്കെ കാണുന്നെ....

നീതു : ഇങ്ങനെയാണെങ്കിൽ ഞാൻ ഇപ്പോൾ പോകും കേട്ടോ...പറഞ്ഞേക്കാം

അശ്വിൻ : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ... ഇന്ന് കൂടി നിൽക്ക് വാവേ...

നീതു : ഹോ.. എന്തൊരു പാവമാ...ഇന്നലെയൊക്കെ എന്തായിരുന്നു പെർഫോമൻസ്...

അശ്വിൻ : അതൊക്കെ വെറുതെയല്ലേ വാവേ...

നീതു : ശെരി ഇന്ന് പോകുന്നില്ല പോരെ...

അശ്വിൻ : അത് മതി.... ദാ ഇത് ഇട്ടോ...

അശ്വിൻ നീതു മുൻപ് ഊരി എറിഞ്ഞ മാല അവൾക്ക് നേരെ നീട്ടി...

നീതു : വേണ്ട... അത് നീ വച്ചോ...

അശ്വിൻ : ഇപ്പഴും പിണക്കം മാറിയില്ലേ...

നീതു : അതല്ല... എന്തായാലും വീട്ടിലൊക്കെ പോകുമ്പോൾ ഇത് കഴുത്തിൽ ഇടാൻ പറ്റില്ല എവിടെയെങ്കിലും മാറ്റി വെക്കണം അതിനേക്കാൾ നല്ലത് നിന്റെ കയ്യിൽ ഇരിക്കുന്നതാ.... കല്യാണത്തിന് ഒന്ന്‌ ഇതുപോലെ ഇട്ടു തന്നാൽ മതി...

അശ്വിൻ : അത് ഞാൻ വേറെ തന്നോളാം... ഇത് നിനക്ക് വേണ്ടി വാങ്ങിയതാ പിടിക്ക്... എനിക്ക് അറിയാം ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ ഇടാൻ മനസ്സ് വരാത്തെ... സത്യമായും എനിക്ക് വട്ട് പിടിച്ചപ്പോൾ പറഞ്ഞു

💬 Comments

View all comments