Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
പോയതാ... നൂറ് വട്ടം സോറി... കഴുത്ത് കാണിക്ക് ഞാൻ തന്നെ ഇട്ടുതരാം
ഇത്രയും പറഞ്ഞു അശ്വിൻ അവൾക്ക് മാല ഇട്ടുകൊടുത്തു...
അശ്വിൻ : മൂക്ക് ഓക്കെയല്ലേ
നീതു : കുഴപ്പമൊന്നുമില്ല...
അശ്വിൻ : വാ... വീട് മുഴുവൻ കാണിച്ചുതരാം നേരത്തെ ഒന്നിനും പറ്റിയില്ലല്ലോ...
അശ്വിൻ നീതുവുമായി വീട് മുഴുവൻ ചുറ്റാൻ തുടങ്ങി...
നീതു : എന്തിനാ ഇത്രയും വലിയ വീട് ഒഴിച്ചിട്ടേക്കുന്നെ...
അശ്വിൻ : ഇത് ഗസ്റ്റ് ഹൗസാ... ചിലപ്പോഴൊക്കെ ഞങ്ങൾ വന്ന് നിൽക്കും... എന്റെ പേരിലാണ് എന്നൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാ
നീതു : അതൊക്കെ എനിക്ക് നേരത്തേ മനസ്സിലായി...
അപ്പോഴാണ് അശ്വിന്റെ ഫോൺ റിങ്ങ് ചെയ്തത്
അശ്വിൻ : ഇവമ്മാര്... എത്ര കട്ടാക്കിയാലും വീണ്ടും വിളിക്കുവാണല്ലോ...
നീതു : ആരാ അശ്വിനെ...
അശ്വിൻ :ആ സനലൊക്കെയാ...
നീതു : എന്നെ എന്തൊക്കെ ചെയ്തു എന്നറിയാനായിരിക്കും...
അശ്വിൻ : നീതു... സോറി പറഞ്ഞില്ലേടി... നമ്മള് തന്മിലുള്ള കാര്യം അവന്മാരോട് പറയുന്നത് എനിക്കെന്തോ രസം പോലെ തോന്നി... ആളാവാമ്മേണ്ടി പറഞ്ഞതാ...
നീതു : അശ്വിൻ ചെറിയൊരു പെർവർട്ടാ അല്ലേ...
അശ്വിൻ : നീ പോയേ...😂
നീതു : ചിരിക്കണ്ട ഇനി എങ്ങാൻ അവമ്മാരോട് മിണ്ടിയാൽ... എരി കയറ്റി വിട്ടത് ആ നാറികൾ ആയിരിക്കും എന്ന് എനിക്ക് അറിയാം...
അശ്വിന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു
നീതു : എടുക്ക്...
അശ്വിൻ : എന്തിന്... അവമ്മരോട് പോകാൻ പറ..
നീതു : എടുക്ക് അശ്വിനെ... എന്നിട്ട് സ്‌പീക്കറിൽ ഇട്... എന്തെങ്കിലും ചോദിച്ചാൽ എന്റെ കൂടെയാണ് എന്ന് പറയ്
അശ്വിൻ
💬 Comments
View all comments