Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
തരും. "
"ശ്രീയേട്ടന് എന്താ വേണ്ടത്... ? അത് പറഞ്ഞില്ലല്ലോ?"
"അപ്പോൾ ഞാൻ കണ്ടുപിടിക്കും എന്ന് ഉറപ്പാണല്ലേ?.."
"ഉറപ്പ് ഒന്നും ഇല്ല. പക്ഷെ ശ്രീയേട്ടൻ കണ്ടു പിടിക്കണം എന്നാ എന്റെ ആഗ്രഹം.?"
"അപ്പോൾ ഞാൻ ചോദിക്കുന്നത് എന്തും തരേണ്ടി വരില്ലേ? "
"അതിന് എന്താ... എനിക്ക് ഉള്ളത് അല്ലേ തരേണ്ടത്.. അത് ശ്രീയേട്ടന് തരുന്നതിൽ എനിക്ക് വിഷമം ഒന്നും ഇല്ല."
"ആണോ? എന്നാൽ കണ്ടു പിടിച്ചിട്ട് തന്നെ ബാക്കി കാര്യം'.
". എന്നാൽ അങ്ങനെ ആവട്ടെ. നമുക്ക് നാളെ കാണാം. ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ്..."
"എനിക്ക് ഏതാണ്ട് കാര്യം മനസ്സിലായിരുന്നു. പക്ഷെ അത് ഉറപ്പിക്കാൻ പറ്റില്ല. ഒരു പെണ്ണ് തുറന്നു പറയാതെ പെണ്ണിന്റെ ഉള്ള് കാണാൻ കഴിയില്ല. അങ്ങനെ ഉള്ളപ്പോൾ എങ്ങനെ കണ്ടു പിടിക്കാൻ ആണ്. "
പിറ്റേന്ന് അവൾ വരുന്നതും കാത്തിരുന്നു.. എന്നാൽ അവൾ വന്നില്ല.. വിളിക്കാനും പറ്റില്ല. മെസ്സേജ് അയച്ചിട്ട് മറുപടിയും ഇല്ല. മെസ്സേജ് വായിച്ചോ എന്ന് പോലും അറിയില്ല. എനിക്ക് സങ്കടം ആയി..
പിന്നെ അന്ന് അമ്മ വന്നപ്പോൾ ഒരു കാര്യം പറഞ്ഞു. അത് കേട്ടപ്പോൾ എന്തോ സങ്കടം തോന്നി. അന്ന് ഉറങ്ങാനും പറ്റിയില്ല. അന്ന് അവൾ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ല.
എന്നാൽ പിറ്റേന്ന് അവൾ വന്നു. മുഖത്തു സങ്കടം ഉണ്ടായിരുന്നു. ചിരിക്കു പോലും ആ ഒരു പവർ കുറഞ്ഞത് പോലെ തോന്നി.
"എന്ത് പറ്റി ഇന്ന് തെളിച്ചം കുറവാണല്ലോ.? കല്ല്യാണം ഉറപ്പിച്ചോ? അതാണോ ഈ തെളിച്ച കുറവ്.?" ഞാൻ ചോദിച്ചു.
അവൾക്ക് ഒരു കല്ല്യാണ ആലോചന വന്നെന്നും എന്താണ്ട് അത് നടക്കും എന്നാണ് അമ്മ പറഞ്ഞത്. ഫിദയുടെ ഉപ്പയുടെ ബന്ധത്തിൽ ഉള്ള പയ്യൻ ആണ്. അതിനാണ് അവർ അന്ന് വീട്ടിൽ വന്നത്. കാര്യങ്ങൾ സംസാരിക്കാൻ. പെണ്ണിനെ പയ്യൻ മുൻപ് കണ്ടിരുന്നു അത് കൊണ്ട് പെണ്ണ് കാണൽ ചടങ്ങ് വേണ്ട എന്ന് പറഞ്ഞു. പയ്യൻ ഇപ്പോൾ ഗൾഫിൽ ആണ്. ഒരു വർഷത്തിനുള്ളിൽ കല്ല്യാണം നടക്കും. എന്നാണ് അറിയാൻ കഴിഞ്ഞത്.
"ശ്രീയേട്ടൻ എങ്ങനെ അറിഞ്ഞു..? അമ്മ പറഞ്ഞോ? "
"ആ . അമ്മ
💬 Comments
View all comments