Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ഇന്നലെ പറഞ്ഞു. അതാണോ ഇന്നലെ വിളിക്കാതിരുന്നത്.? മെസ്സേജ് അയച്ചിട്ടും മറുപടിയും കണ്ടില്ല. "
"ആ അതേ... അതിന്റെ പേരിൽ ഉമ്മയുമായി വഴക്കായി. ഉമ്മ എന്നെ അടിച്ചു. അതിനേക്കാൾ എനിക്ക് സങ്കടം ആയത് ഇനി മൂത്തുമ്മയുടെ വീട്ടിൽ പോകരുത് എന്ന് പറഞ്ഞതാ.. "
"അതെന്താ മൂത്തുമ്മയുടെ വീട്ടിൽ പോയാൽ..? ഇതിൽ മൂത്തുമ്മയ്ക്ക് എന്താ റോൾ?"
"എനിക്ക് അറിയില്ല ശ്രീയേട്ടാ.. മൂത്തുമ്മയുടെ കൂടെ കൂടി മൂത്തുമ്മയെ പോലെ ആകരുത് എന്ന് പറഞ്ഞു."
"സാരമില്ല. പോട്ടെടോ. അവർ തമ്മിൽ പിണക്കത്തിൽ ആയതു കൊണ്ട് പറയുന്നത് ആയിരിക്കും. കുറച്ചു കഴിയുമ്പോൾ എല്ലാം മാറും. "
"ഇല്ല ശ്രീയേട്ടാ... ഇതിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ട്. അത് എന്താണെന്ന് മൂത്തുമ്മയും പറയുന്നില്ല."
"ആ അതുവിട്ടുകള... പിന്നെ കല്ല്യാണകാര്യം എന്തായി. വേഗം ഉണ്ടാകുമോ? നമുക്കൊക്കെ ഒരു ബിരിയാണി കിട്ടുമോ ?"
"അങ്ങനെ എന്റെ കല്യാണത്തിന്റെ ബിരിയാണി തിന്നാം എന്ന് മോൻ കരുതേണ്ട."
"അതെന്താ ഫിദയ്ക്കു ഈ കല്യാണത്തിന് ഇഷ്ട്ടം അല്ലേ? പയ്യൻ ഗൾഫിൽ ആണെന്നാണല്ലോ കേട്ടത്. അപ്പോൾ പയ്യന്റെ കൂടെ പോയിട്ട് ഈ മൊഞ്ചത്തി പെണ്ണിന് നല്ല അറബിച്ചി പെണ്ണായി ജീവിച്ചൂടെ.? ഓന്റെ അഞ്ചട്ടു കുട്ടികളെയും പെറ്റ് ഗൾഫിൽ ഈന്തപ്പഴയും തിന്ന് കഴിയാലോ?"
"അയ്യടാ... നല്ല കാര്യായി.. ഞാൻ മൊഞ്ചത്തി തന്നെയാ.. പക്ഷെ എനിക്ക് അറബിച്ചി പെണ്ണ് ആകേണ്ട. നല്ല നാടൻ മലയാളി പെണ്ണ് ആയാൽ മതി. അതും എനിക്ക് ഇഷ്ട്ടം ഉള്ള മലയാളി പയ്യന്റെ ഭാര്യ ആയിട്ട്. ഇനി അഞ്ചോ പത്തോ പെറുന്നതിലും കുഴപ്പം ഇല്ല ഞാൻ റെഡിയാ.. പക്ഷെ അത് എനിക്ക് ഇഷ്ട്ടം ഉള്ള ഒരു പാവം പയ്യന്റെ എന്നെ കെട്ടുന്ന ആ പാവം പയ്യന്റെ കുഞ്ഞുങ്ങളെ ആകണം. തനി നാടൻ മലയാളി പയ്യൻ അല്ലാതെ എനിക്ക് ഗൾഫ്കാരൻ ഒന്നും എനിക്ക് വേണ്ട. "
"അപ്പോൾ ഈ കല്ല്യാണം നടക്കില്ല അല്ലേ. എന്റെ ഒരു ബിരിയാണി പോയി. ആ ഓന് ഭാഗ്യം ഇല്ല ഇങ്ങനെ മൊഞ്ചുള്ള പെണ്ണിനെ കെട്ടാൻ"
"ശ്രീയേട്ടന് ബിരിയാണി പോരെ അത് എന്റെ കല്യാണത്തിന്റെ ബിരിയാണി തന്നെ ആകണം എന്നുണ്ടോ..?. ഞാൻ
💬 Comments
View all comments