0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1669

തോന്നിയില്ലേ?.."

"ഇല്ല ശ്രീയേട്ടാ... എന്നിൽ ശ്രീയേട്ടനോടുള്ള പ്രണയത്തിന്റെ തീ ഉണ്ടായിരുന്നു. അതിന്റെ ചൂടും വെളിച്ചവും ഉണ്ടായിരുന്നു അതിന്റെ ശക്തിയിൽ ഞാൻ വരും എന്റെ ശ്രീയേട്ടന്റെ അടുത്തേക്ക്. ഇപ്പോൾ ശ്രീയേട്ടന് വിശ്വാസം ആയില്ലേ..? എന്നാൽ ഇനി ഞാൻ പോയിക്കോട്ടെ...? "

എന്റെ മുഖം ചെറുതായി മങ്ങി.. ഫിദയോട് കുറച്ചു സമയം സംസാരിച്ചെങ്കിലും ഇരിക്കാം എന്ന് കരുതിയതാ... ഇപ്പോൾ അവൾ പോകട്ടെ എന്ന് ചോദിക്കുന്നു. ഞാൻ തലയാട്ടികൊണ്ട് സമ്മതിച്ചു.

"അയ്യടാ.. ഈ രാത്രിയിൽ ഞാൻ നടന്നു വന്നത് വന്ന ഉടനെ പോകാൻ അല്ല. കുറച്ചു സമയം ശ്രീയേട്ടന്റെ അടുത്ത് ഇരിക്കാൻ ആണ്. ശ്രീയേട്ടനെ കെട്ടിപിടിച്ചു ഇരിക്കാൻ. മിണ്ടാതെ അവിടെ ഇരുന്നോ.." ഫിദ കപട ദേഷ്യം കാണിച്ചുകൊണ്ട് എന്നോട് പറഞ്ഞു.

"എന്നാൽ ഇരിക്കേണ്ട കിടന്നോ.. എന്നെ കെട്ടിപിടിച്ചു കിടക്കണം എന്നല്ലേ പറഞ്ഞത് . വാ നമുക്ക് കിടക്കാം. "

"അതിനെന്താ.. എനിക്ക് സമ്മതം ആണ്. ഇനി എന്നും ശ്രീയേട്ടനെ കെട്ടിപിടിച്ചു കിടക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. "

"അതിനെന്താ കിടന്നോ കെട്ടിപിടിച്ചു തന്നെ കിടന്നോ..അങ്ങനെ കിടക്കുമ്പോൾ എന്റെ കൈയും കാലും ഫിദയുടെ മേത്തു തട്ടിയെന്ന് വരും. പ്രശ്നം ഇല്ലല്ലോ??"

"ഇല്ല.. ഒരിക്കലും ഇല്ല. കൈയോ കാലോ ഇനി വേണമെങ്കിൽ ചുണ്ടോ തട്ടിക്കോട്ടെ. എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നായാലും ഞാൻ ശ്രീയേട്ടന്റെ അല്ലേ? എന്ന് കരുതി മറ്റെന്തെങ്കിലും എടുത്തു തട്ടിക്കാൻ നോക്കിയാൽ നേരം വെളുത്താലും ഞാൻ പോകില്ല. ഇവിടെ ശ്രീയേട്ടന്റെ ഭാര്യയായി കഴിയും. "

"ആണോ? എന്നാൽ ഇവിടെ കഴിയാം നമുക്ക് ഒരുമിച്ചു. ഭാര്യയും ഭർത്താവും ആയി.. എന്താ..? "

"എനിക്ക് സമ്മതം ആണ്. അതിന് എന്റെ ശ്രീയേട്ടന് ധൈര്യം ഉണ്ടോ? എന്നെ ഒരു മിന്നുകെട്ടി ശ്രീയേട്ടന്റെ ഭാര്യയാക്കി കൂടെ പൊറുപ്പിക്കാൻ..?"

"ഉം... എനിക്ക് ധൈര്യം ഉണ്ട്.. ഇത് എന്റെ പെണ്ണാ.. ഈ പെണ്ണിന് എന്നെ ഇഷ്ട്ടമാ എനിക്ക് ഈ പെണ്ണിനേയും വേറെ എന്ത് ധൈര്യമാ വേണ്ടത്."

"പിന്നെ ഒരു ധൈര്യശാലി.. കയറി കിടക്ക് അങ്ങോട്ട്. കുറച്ചു സമയം ഞാൻ എന്റെ ശ്രീയേട്ടന്റെ കൂടെ കിടന്നിട്ട് ഞാൻ പോകും. ഒരു ദിവസം ഞാൻ

💬 Comments

View all comments