0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1670

വരും എല്ലാം ഉപേക്ഷിച്ചു എന്റെ ശ്രീയേട്ടന്റെ മാത്രമായി . അന്ന് ഈ പറഞ്ഞ ധൈര്യം കാണിച്ചാൽ മതി."

അതും പറഞ്ഞു ഫിദ കട്ടിലിൽ കയറി കിടന്നു. ഞാനും കൂടെ കയറി കിടന്നു. എന്നിട്ട് ഞാൻ ചോദിച്ചു.

"ആരും കണ്ടില്ലെന്ന് ഉറപ്പാണോ? ആരെങ്കിലും അന്വേഷിച്ചു വരുമോ ? ഇക്കാക്കയോ മറ്റോ? "

"ആരെങ്കിലും വന്നാൽ മതിയായിരുന്നു. എന്നാൽ ഇന്ന് മുതലേ എനിക്ക് എന്റെ ശ്രീയേട്ടന്റെ ഭാര്യയായി കഴിയാലോ?"

"എന്നിട്ട് വേണം അവർ എന്റെ കാല് തല്ലി ഒടിക്കാൻ.."

"അങ്ങനെ ശ്രീയേട്ടന്റെ ഒരു രോമത്തിൽ തൊടണമെങ്കിൽ അവർക്ക് ആദ്യം എന്നെ കൊല്ലേണ്ടി വരും."

"അതിന് ഞാൻ അനുവദിക്കുമോ.. നീ എന്റെ പെണ്ണാ. നിന്നെ തൊടാൻ ഞാൻ സമ്മതിക്കുമോ.? എന്റെ പെണ്ണിനെ തൊട്ടാൽ തൊട്ടവന്റെ കഴുത്തിൽ ഞാൻ കത്തി വെക്കും. "

"അങ്ങനെ നമ്മളെ എന്തെങ്കിലും ചെയ്താൽ അവരെ മൂത്തുമ്മ വെറുതെ വിടില്ല.. മൂത്തുമ്മയ്ക്ക് എന്നെക്കാളും ഇഷ്ട്ടം എന്റെ ശ്രീയേട്ടനെയാ.. " അതും പറഞ്ഞു ഫിദ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല. ഇത്രയും സുന്ദരിയായ ഒരു പെണ്ണ്. അതും തന്നെ ഇങ്ങോട്ട് കയറി പ്രേമിക്കുന്ന പെണ്ണ്. രാത്രിയിൽ ആരും കാണാതെ എന്റെ മുറിയിൽ വന്നു എന്നെ കെട്ടിപിടിച്ചു കിടക്കുന്ന പെണ്ണ്. ഇത്രയും അടുത്ത് ഇങ്ങനെ കിട്ടിയിട്ടും ഞാൻ അവളെ തൊട്ട് പോലും നോക്കിയില്ലെങ്കിൽ അവൾ ഞാൻ ഒരു ആണ് അല്ലെന്ന് കരുതുമോ? എന്റെ കൈ കിടന്നു തരിക്കാൻ തുടങ്ങി . ഫിദയെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നി. പിന്നേയും എന്തൊക്കെയോ ചെയ്യാൻ തോന്നി.. ഞാൻ പതിയെ ഒരു കൈയെടുത്തു ഫിദയുടെ പുറത്ത് വെച്ചു. അവൾക്ക് അനക്കമൊന്നും ഇല്ല അത് എനിക്ക് കൂടുതൽ ധൈര്യം തന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു.

കുറച്ചു കഴിഞ്ഞു ഫിദ പറഞ്ഞു.

"'ശ്രീയേട്ടാ.... ശ്രീയേട്ടന് ഞാൻ ശ്രീയേട്ടന്റെ പെണ്ണാണ്‌ എന്ന തോന്നൽ ഉണ്ടെങ്കിൽ എനിക്ക് ഉമ്മയൊക്കെ തരാം കേട്ടോ.. ഇനി എന്തേലും ചെയ്യണം എന്നുണ്ടെങ്കിൽ അതും ആവാം . അന്ന് എന്റെ വയറിൽ തൊട്ടില്ലേ അമർത്തിയില്ലേ അതുപോലെയൊക്കെ

💬 Comments

View all comments