0%
Chapter 1

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco | Read All Parts | 👁 320 |

ശരിയാ. മുത്തെന്നു വിളിക്കുന്നത് തന്നെയാ നല്ലത്.

എന്നാൽ വാ.. എന്റെ കാർ അപ്പുറത്ത് ആണ് ഉള്ളത് " രാകേഷ് പറഞ്ഞു.

അപ്പോൾ അമ്മയുടെ ഫോൺ വന്നു. അവിടെ എത്തിയെന്ന് പറഞ്ഞു. പിന്നെ വിളിക്കാം എന്നും പറഞ്ഞു. ഞാൻ വേഗം ഫോൺ വെച്ചു.

ഞങ്ങൾ കാറിന് അടുത്തേക്ക് നടന്നു. കാറിൽ കയറി. ഫിദയും മുത്തും പിറകിൽ കയറി. ഞാൻ രാകേഷിന്റെ കൂടെ മുന്നിലും.

" ഡാ നേരെ എവിടേക്കാ.. നീ പറഞ്ഞ അമ്പലത്തിലേക്ക് ആണോ..? " ഞാൻ ചോദിച്ചു.

" അല്ലടാ.. ആദ്യം വീട്ടിൽ പോകാം. എന്നിട്ട് അമ്പലത്തിൽ അതുകഴിഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യാം. നീ വരുന്നുണ്ടെന്ന് പറഞ്ഞത് കൊണ്ട് അവൾ എന്തൊക്കെയോ ഭക്ഷണം തയ്യാറാക്കുന്നുണ്ട്. ഒന്ന് ഫ്രഷ് ആയിട്ട് ഭക്ഷണവും കഴിച്ച് അമ്പലത്തിലേക്ക് പോകാം. "

" എന്തിനാടാ ഈ സമയം നിന്റെ കെട്ടിയവളെ കൊണ്ട് വെറുതെ ബുദ്ധിമുട്ടിക്കുന്നത്. "

" അതൊന്നും സാരമില്ലടാ... അവൾക്ക് അതൊക്കെ സന്തോഷമാണ്. പ്രത്യേകിച്ച് നീ വരുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട്. പിന്നെ നിന്റെ കൂടെ ഇവരും. "

അങ്ങനെ പറഞ്ഞശേഷം അവൻ പിറകിലേക്ക് നോക്കി മുത്തിനോടും പറഞ്ഞു.

"നിങ്ങൾക്കറിയോ ..? എന്റെ കല്യാണവും ഇങ്ങനെയായിരുന്നു. ഇവനാണ് ഒന്നാം സാക്ഷി. അവളെ വിളിച്ചിറക്കി കൊണ്ടുവരാൻ എനിക്ക് കൂട്ടുനിന്നവൻ ആണ് ഇത് എന്റെ ഈ കൂട്ടുകാരൻ. അതിന് ഒരുപാട് പുകില് ഉണ്ടായത. പിന്നെ ഇവന്റെ അമ്മ ഇവനെ ഇങ്ങോട്ട് വരാൻ സമ്മതിക്കാറില്ല. ഇപ്പോൾ കുറച്ച് ആയുള്ളൂ അതൊക്കെ മാറിയിട്ട്."

" പോടാ അതൊന്നുമല്ല. നിങ്ങളുടെ സ്വർഗ്ഗത്തിൽ വെറുതെ കട്ടുറുമ്പ് ആകേണ്ട എന്ന് കരുതിയാണ്... "

" അതേതായാലും നന്നായി. ശല്യപ്പെടുത്താൻ ആരും ഇല്ലാത്തതുകൊണ്ട്. അവൾക്കിത് ഏഴാം മാസമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ നീയും വൈകിക്കേണ്ട. അമ്മയുടെയും അച്ഛന്റെയും മനസ്സലിയാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. "

അതു പറഞ്ഞപ്പോഴാണ് എനിക്ക് ആ കാര്യം ഓർമ്മ വന്നത്. ഞാൻ അവനോട് പറഞ്ഞു.

" ഡാ നീ ആ കടയുടെ മുന്നിൽ ഒന്ന് നിർത്തിയെ. ഞങ്ങൾക്കൊരു സാധനം വാങ്ങിക്കാൻ ഉണ്ട്. "

"എന്താടാ വേണ്ടത് ഞാൻ വാങ്ങി വരാം. നീ വെറുതെ ബുദ്ധിമുട്ടേണ്ട..." അവൻ പറഞ്ഞു.

"സാരമില്ല ഞങ്ങൾ ഇത്തിരി ബുദ്ധിമുട്ടിക്കൊള്ളാം.. " ഞാൻ പറഞ്ഞു

അവൻ കടയുടെ മുന്നിലായി കാർ നിർത്തി. ഞാനും ഫിദയും കാറിൽ നിന്നും ഇറങ്ങി .

" എന്തു വാങ്ങാൻ ആണ് ശ്രീയേട്ടാ.. എന്താ മറന്നത്..? " ഫിദ ചോദിച്ചു.

" എടി മണ്ടി പെണ്ണേ.. ഒരു ഗർഭിണിയുള്ള വീട്ടിലേക്ക് ആദ്യമായി പോകുമ്പോൾ പലഹാരം ഒന്നും വാങ്ങാതെയാണോ പോകുന്നെ .. അത് മോശമല്ലേ?" ഞാൻ പറഞ്ഞു.

" ഓ അത് ഞാൻ ഓർത്തില്ല. എന്താ വാങ്ങുക.. "

" നമുക്ക് നോക്കാം. "

ഞങ്ങൾ കടയിൽ നിന്നും കുറെ പലഹാരങ്ങളും എണ്ണക്കടികളും ഫ്രൂട്ട്സും വാങ്ങി. തിരിച്ച് കാറിലേക്ക് വന്നു.

" ഇതൊക്കെ എന്തിനാടാ വാങ്ങിയത്...? " അതുകണ്ട് അവൻ ചോദിച്ചു.

" അതിനെ ഇതൊന്നും നിനക്കുള്ളതല്ല. ഇതൊക്കെ നിന്റെ കെട്ടിയോൾക്ക് ഉള്ളതാ.... അല്ലേ മുത്തേ

💬 Comments

View all comments