0%
Chapter 1

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco | Read All Parts | 👁 321 |

അതല്ലേ അതിന്റെ ശരി..?."

" അതെ അതാണ് ശരി. എന്റെ മോൻ ചെയ്തതാണ് ശരി." മുത്ത് പറഞ്ഞു.

അങ്ങനെ ഞങ്ങൾ വീട്ടിലെത്തി.

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവന്റെ ഭാര്യ.. രാധിക മുന്നിലേക്ക് വന്നു. ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി.

" ഹലോ ജിത്തുഭായ് കുറെ നാളായല്ലോ കണ്ടിട്ട്. വല്ലപ്പോഴും ഒന്ന് ഇങ്ങോട്ട് വന്നൂടെ. ഒരു അനുജത്തി ഇവിടെ ഉള്ളത് മറന്നുപോയോ. ? "

ഞങ്ങൾ കാറിൽ നിന്നും ഇറങ്ങിയ ഉടനെ മുറ്റത്തേക്ക് ഇറങ്ങി രാധിക പറഞ്ഞു. ഫിദ രാധികയെ നോക്കി. രാധികയുടെ വീർത്തു നിൽക്കുന്ന വയറിലേക്കും. എന്നിട്ട് ആരും കേൾക്കാതെ എന്റെ ചെവിയിൽ അടക്കം ചോദിച്ചു.

"ഇത് ശ്രീയേട്ടന്റെ സിസ്റ്റർ ആ..?

"മ് " എന്ന് ഞാൻ മൂളി.

" നമ്മുടെ വിവാഹം കഴിഞ്ഞാൽ എനിക്കും വേഗം ഇത് പോലെ ആകണം. " ഫിദ പറഞ്ഞു. അപ്പോഴേക്കും രാധിക നടന്നു ഞങ്ങളുടെ അടുത്ത് വന്നു. അതൊകൊണ്ട് ഫിദ പിന്നെ ഒന്നും പറഞ്ഞില്ല.

" ഏട്ടന്റെ ഈ കൂട്ടുകാരൻ എന്നെ ഈ അവസ്ഥയിലാക്കിയത് കൊണ്ടാ. അല്ലെങ്കിൽ കൂട്ടുകാരന്റെ കൂടെ ഞാനും അവിടെ വന്നേനെ.? "

രാധിക അവളുടെ വയറിൽ കൈവെച്ച് പറഞ്ഞു.

" കണ്ടില്ലേ ഇതാണ് എന്റെ ഭാര്യ.. എന്റെ സഹധർമ്മിണി. രാധിക." രാകേഷ് പറഞ്ഞു

" പെണ്ണേ നിന്നെ ഇങ്ങനെ ആക്കിയതാര്..?? "

പരസ്യത്തിൽ എന്നപോലെ ഞാൻ ചോദിച്ചു. അതിനുള്ള ഉത്തരം അവൾ പറഞ്ഞു. ഞാൻ ചോദിച്ച അതേ ട്യൂണിൽ. അതും രാകേഷിനെ തൊട്ടു കാണിച്ചു.

" ഈ ദുഷ്ടൻ... ഈ ദുഷ്ടൻ"

അതുകേട്ടു ഞങ്ങൾ എല്ലാവരും ചിരിച്ചു.

"അയ്യടാ.. ഇപ്പോൾ ഞാൻ ദുഷ്ട്ടൻ അല്ലേ.. ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ എന്നോട് ഇവൾ ആദ്യം ആവശ്യപ്പെട്ടത് ഇതാണ്.. ആ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തു. അതുകൊണ്ടെന്താ ഇവൾക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞ ഉടനെ ഇവളുടെ വീട്ടുകാർ ഫ്ലാറ്റ് ആയി. അതുവരെ പിണങ്ങി നിന്ന ഇവളുടെ വീട്ടുകാർക്ക് മുഴുവൻ ഇപ്പോൾ എന്താ സ്നേഹം. " രാകേഷ് അവന്റെ ഭാഗം പറഞ്ഞു.

രാധികയ്ക്ക് നാണം തോന്നി. രാകേഷിനെ പിച്ചി. പിന്നെ

അവൾ എല്ലാവരെയും അകത്തേക്ക് വിളിച്ചു വിളിച്ചു. എന്നിട്ട് ഫിദയോട് ചോദിച്ചു.

" വാ കേറി വാ.. എന്താ എന്റെ നാത്തൂന്റെ പേര്. "

"ഫിദ." ഞാനാണ് പറഞ്ഞത്

"അതിന് ഞാൻ ഏട്ടനോടല്ല ചോദിച്ചത്. എന്റെ നാത്തൂനോട് ആണ്. അതിനുള്ള മറുപടി എനിക്കെന്റെ നാത്തൂൻ തരും. " രാധിക പറഞ്ഞു

"അവൾ പറഞ്ഞോളും ഇതിനുമുമ്പ് ഇത് പിടിക്ക്.." ഞങ്ങൾ അവിടെ നിന്നും മേടിച്ചത് രാധികയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

" എന്തിനാ ഏട്ടാ ഇതൊക്കെ വാങ്ങിയത്.? ഇതൊക്കെ ഇവിടെയുണ്ട്. രാകേഷ് ഏട്ടൻ എല്ലാം വാങ്ങിത്തരും." രാധിക പറഞ്ഞു.

" അതിനെന്താ ഇത് മോളുടെ ഏട്ടൻ വാങ്ങിത്തരുന്നതല്ലേ.. അപ്പോൾ അത് സന്തോഷത്തോടെ വേണ്ടേ വാങ്ങാൻ..? " മുത്ത് പറഞ്ഞു

രാധിക മുത്തിനെ നോക്കി ചിരിച്ചു.

" ഇത് ഞങ്ങളുടെ മുത്താണ്. ഫിദയുടെ ഉമ്മയുടെ ചേച്ചി. ഞങ്ങളുടെ മൂത്തുമ്മ.. അതായത് ഞങ്ങളുടെ

💬 Comments

View all comments