0%
Chapter 1

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco | Read All Parts | 👁 233 |

രെജിസ്റ്റർ ചെയ്യുന്നു എന്നേ ഉള്ളൂ. അവൾക്ക് വേറെ ആലോചന നടക്കുന്നുണ്ട്. അതുകൊണ്ട് ഒരു പേടി. .വീട്ടിൽ സമ്മതിച്ചു മാത്രമേ ഒന്നിച്ചു ജീവിക്കൂ. "

"അപ്പോൾ താലികെട്ട് ചടങ്ങ് ഒന്നും വേണ്ടേ? വെറും രെജിസ്റ്റർ മതിയോ? "

"അതു പോരാ .. താലികെട്ടും മറ്റു ചടങ്ങും എല്ലാം വേണം. ."

"എന്നാൽ അങ്ങനെ നടക്കട്ടെ. താലി ഞാൻ വാങ്ങിക്കാം. അത് എന്റെ വക."

"അതൊന്നും വേണ്ട. അതൊക്കെ വാങ്ങി. അവളുടെ അമ്മയുടെ ചേച്ചിയുടെ നിർബന്ധം ആണ് നാളെ തന്നെ താലി കെട്ടണം എന്ന്. അതുകൊണ്ട് അതൊക്കെ വാങ്ങി."

"അത് നിന്റെ ഭാഗ്യം ആണ് മോനെ. അങ്ങനെ ഒരാളെ കിട്ടിയത്.. ?. എന്നാൽ അവരെ കൈ വിടേണ്ട മുറുക്കെ പിടിച്ചോ. ഇനിയും ഗുണം ഉണ്ടാകും..."

"ഞാൻ കൈവിട്ടാലും അവർ പോകില്ല മോനെ.. അവർക്ക് അത്ര ഇഷ്ട്ടം ആണ് ഞങ്ങളെ.. അല്ലെങ്കിൽ ഇതിന് കൂട്ട് നിൽക്കുമോ. "

"ഹും.. ശരി ശരി..

നിങ്ങൾ എത്രമണിക്ക് എത്തും അത് പറ "

"ഞാൻ വീട്ടിൽ നിന്ന് ഒരു ഏഴു മണിക്ക് ഇറങ്ങും. അതുകഴിഞ്ഞേ അവർ ഇറങ്ങു. അപ്പോൾ ഒരു ഒൻപതര അപ്പോഴേക്കും ഞങ്ങൾ അവിടെ എത്തും. കൂടിപ്പോയാൽ ഒരു പത്തു മണി."

"മ്. ശരി ശരി . നിങ്ങൾ പുറപ്പെടുമ്പോൾ വിളിക്ക്. പിന്നെ ഇവിടെ വന്നു ഒപ്പ് ഇട്ടു കഴിഞ്ഞെന്ന് വെച്ച് അത് കല്യാണം ആകില്ല. ഇപ്പോൾ നടക്കുന്നത് . കല്യാണം നടത്താൻ ഉള്ള അപേക്ഷ മാത്രം ആണ്. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞു വന്നു കല്യാണം രെജിസ്റ്റർ ചെയ്യാം. അതുവരെ ഈ അപേക്ഷ നോട്ടീസ് ബോർഡിൽ പതിപ്പിക്കും. നോട്ടീസ് ബോർഡിൽ ഇടുന്നത് ഞാൻ ഒഴിവാക്കി തരാം. ബാക്കി കാര്യങ്ങൾ മുറപോലെ നടക്കട്ടെ. അപ്പോഴേക്കും വീട്ടിൽ പറഞ്ഞു സമ്മതം വാങ്ങാൻ സമയം കിട്ടുമല്ലോ?. നീ അതൊന്നും ഓർത്ത് ടെൻഷൻ ആകേണ്ട. എല്ലാം നല്ല രീതിയിൽ നടക്കും."

"ഒക്കെ ഡാ. ഞാൻ രാവിലെ വിളിക്കാം. അവൾ വിളിക്കുന്നുണ്ട്. "

"ശരി എന്നാൽ ഇനി അവളോട് പഞ്ചാര അടിക്ക്. എനിക്കും ചില പണികൾ ഉണ്ട്. നാളെ കാണാം."

ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഫിദയെ തിരിച്ചു വിളിച്ചു. അതിനിടയിൽ കോഫി കൊണ്ട് വന്നിരുന്നു. അതും കുടിച്ചുകൊണ്ട് ഞാൻ അവളോട് സംസാരിച്ചു.

"ശ്രീയേട്ടാ ഞങ്ങൾ ഇവിടെ എത്തി. ശ്രീയേട്ടൻ എവിടെയാ ഉള്ളത്.?"

"ഞാൻ ന്യൂ കോഫി ഷോപ്പിൽ ഉണ്ട്."

"ആ ഞങ്ങൾ അവിടെ വരാം ശ്രീയേട്ടാ. എന്നിട്ട് ഒരുമിച്ച് പോകാം."

"അത് വേണ്ട. നിങ്ങൾ ഇതിന് അടുത്തുള്ള വെഡിങ് സെന്ററിൽ വന്നാൽ മതി. ഞാൻ അവിടെ ഉണ്ടാകും. നമ്മളെ അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് വിളിക്കാം."

അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു.

കോഫി കുടിച്ചു പണം കൊടുക്കാൻ നോക്കിയപ്പോൾ ആണ് മുത്ത് തന്ന കവർ ഞാൻ നോക്കുന്നത്. അതിൽ അഞ്ഞൂറിന്റെ നോട്ടു കെട്ടുകൾ ആയിരുന്നു. ഞാൻ ഞെട്ടിപ്പോയി. എന്തിനാ ഇത്രയും പണം മുത്ത് എനിക്ക് തന്നത്. കൂടെ മുത്തിന്റെ ATM

💬 Comments

View all comments