0%
Chapter 1

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco | Read All Parts | 👁 233 |

കാർഡും. കവറിൽ ചെറിയൊരു കുറിപ്പ്..

' ഇതെല്ലാം ഇനിമുതൽ മോന് ഉള്ളതാ.. മുത്തിന്റെ എല്ലാം മോന് ഉള്ളതാ..മുത്തിന്റെ കുട്ടന്.'

അതിന്റെ കൂടെ ATM കാർഡിന്റെ പിൻ നമ്പറും.

പണം കൊടുത്തു അവിടെ നിന്നും ഇറങ്ങിയ ശേഷം.. ഒരു കൗതുകത്തിനു ഞാൻ അവിടെ കണ്ട ഒരു ATM കൗണ്ടറിൽ കയറി മുത്ത്‌ തന്ന കാർഡ് ചെക്ക് ചെയ്തു. അതിലെ ബാലൻസ് കണ്ട് ഞാൻ ഞെട്ടി. ആയിരമോ പതിനായിരമോ അല്ല. ലക്ഷങ്ങൾ ആണ് അതിൽ ഉള്ളത്. അഞ്ചും പത്തും അല്ല.. എൺപതു ലക്ഷം. അതോ എട്ടു കോടിയോ...?

അവിടെ തന്നെ തല ചുറ്റി വീഴാത്തത് ഭാഗ്യം. ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി. പണം ഒരിക്കലും എന്നെ ബ്രമിപ്പിച്ചിട്ടില്ല. എങ്കിലും ആ തുക കണ്ടു ഞാൻ ശരിക്കും ഞെട്ടിയിരുന്നു.

ഞാൻ വേഗം അവിടെയുള്ള സ്വർണ്ണ കടയിലേക്ക് കയറി. അവിടെ മുഴുവനും നോക്കി എന്നാൽ എനിക്ക് പരിചയം ഉള്ളവരെയോ എന്നെ പരിചയം ഉള്ളവരെയോ ആരേയും അവിടെ കണ്ടില്ല.

"ഹലോ സാർ... സാറിന് എന്താണ് വേണ്ടത്?."

എന്നെ കണ്ടപ്പോൾ അവിടെയുള്ള സെയിൽസ്മാൻ ചോദിച്ചു.

" ഒരാൾ വരാനുണ്ട് എന്നിട്ട് നോക്കാം" ഞാൻ പറഞ്ഞു.

" ശരി. സാർ." അതും പറഞ്ഞ് അയാൾ തിരിച്ചു പോയി.

ഞാൻ ഫിദയെ വീളിക്കുന്നതിനായി ഫോൺ എടുത്തു. അപ്പോൾ പുതിയ ഒരു നമ്പറിൽ നിന്നും ഒരു കാൾ വന്നു. ഇതാരാണാവോ ഈ സമയം.. എന്ന് ചിന്തിച്ചു ഞാൻ ഫോൺ എടുത്തു.

"ഹലോ.." ഞാൻ പറഞ്ഞു.

"മോനെ... കുട്ടാ... ഇത് മുത്താ.. ഞങ്ങൾ അവിടെ എത്തി. ഞങ്ങൾ അങ്ങോട്ട് വരട്ടെ ? മോനെ അറിയുന്നവർ ആരെങ്കിലും ഉണ്ടോ അവിടെ.?" മുത്ത് ചോദിച്ചു.

"അപ്പോൾ ഇതു മുത്തിന്റെ നമ്പർ ആണോ..?"

"ആ അതേ..."

"ആ മുത്തേ നിങ്ങൾ വന്നോ..ഞാൻ ഇവിടെ ജ്വല്ലറിയിൽ ഉണ്ട്."

"ശരി ഞങ്ങൾ വേഗം വരാം"

ഞാൻ ഫോൺ വെച്ച് അവരെ കാത്തിരുന്നു.

അവർ വന്ന് ഉടനെ ഞാൻ മുത്തിനോട് ചോദിച്ചു.

" മുത്തേ ഇത് വേണോ. ? ഈ താലിയും മാലയും മോതിരവും ഒക്കെ ഇട്ട് ഇപ്പോൾ വീട്ടിലേക്ക് പോകാൻ പറ്റില്ലല്ലോ.? ഇതൊക്കെ എല്ലാവരും അറിഞ്ഞിട്ട് പോരെ.? "

" അതൊന്നും സാരമില്ല. അതിനൊക്കെ എന്തേലും വഴി കാണാം. ഇപ്പോൾ നമുക്ക് എല്ലാം വാങ്ങാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പിന്നെ ഇട്ടാൽ മതി. "

പിന്നെ വേഗം മാലയും മോതിരവും ഒക്കെ വാങ്ങി. എനിക്കും വാങ്ങി മാല. ഒന്നല്ല രണ്ടെണ്ണം. ഒരു വലിയ താലിമാലയും ഒരു ചെറിയ താലി മാലയും. ഒന്ന് പത്തു പാവനോളം വരും. ഒന്ന് ഒന്നര പവനും.

മോതിരത്തിൽ എന്റെയും ഫിദയുടെയും പേരും എഴുതിച്ചു. പേര് എഴുതാത്ത മോതിരവും വാങ്ങി.

മുത്ത് മറ്റൊരു എടിഎം കാർഡ് വെച്ചാണ് ഇതെല്ലാം വാങ്ങിയത്. തിരിച്ചിറങ്ങിയപ്പോൾ മുത്ത് എന്റെ കയ്യിൽ തന്നെ കവർ കാണിച്ച് ഞാൻ മുത്തിനോട് ചോദിച്ചു.

" ഇത് ഞാൻ എന്താ ചെയ്യേണ്ടത് മുത്തേ? പിന്നെ എനിക്ക് എന്തിനാ ഇത് തന്നത്. ഇതുകൊണ്ട് വാങ്ങിയാൽ പോരായിരുന്നോ? "

"അതിപ്പോൾ

💬 Comments

View all comments