0%
Chapter 1

ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco | Read All Parts | 👁 324 |

കൈപിടിച്ച് അവളുടെ മോതിരവിരലിൽ വിവാഹ മോതിരം അണിയിച്ചു. അതുപോലെതന്നെ ഫിദ എന്റെ എന്റെ കൈപിടിച്ച് എന്റെ മോതിര വിരലിൽ വിവാഹ മോതിരം അണിയിച്ചു.

അങ്ങനെ ഞങ്ങൾ പരസ്പരം മോതിരം ഇട്ടുകൊടുത്തു. ഞാൻ ഫിദ ഇട്ടുതന്ന മോതിരത്തിലേക്ക് നോക്കി അതിൽ വളരെ മനോഹരമായി 'ഫിദ' എന്ന് എഴുതിയിട്ടുണ്ട്

" കൃഷ്ണേട്ടാ മാല എടുത്തു കൊടുക്ക്. " രാകേഷ് അവിടെയുള്ള ഒരാളോട് പറഞ്ഞു.

അവിടെയുള്ള കൂട്ടത്തിൽ നിന്നും ഒരാൾ വന്നു അവിടെ വെച്ചിരുന്ന മാലയെടുത്ത് രാകേഷിന്റെ കൈയിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു.

" മോന്റെ കൂട്ടുകാരന്റെ അല്ലേ കല്യാണം. അപ്പോൾ മോൻ തന്നെ മാല കൊടുത്താൽ മതി."

രാകേഷ് എനിക്കും ഫിദക്കും ഓരോ മാല എടുത്തു തന്നു. ഞങ്ങൾ പരസ്പരം മാലയണയിച്ചു. ആ സമയം അയാൾ പോയി അവിടെയുള്ള തറയിൽ നിന്നും കുറച്ചു കുങ്കുമം എടുത്തുകൊണ്ടുവന്നു. എന്നിട്ട് പറഞ്ഞു.

" മോനിത് മോളുടെ നെറ്റിയിൽ ചാർത്തിക്കൊടുക്ക് "

ഞാൻ വീണ്ടും മുത്തിനെ നോക്കി. ചെയ്തോളാൻ മുത്ത് കണ്ണുകൊണ്ട് കാണിച്ചു. ഞാൻ ആ കുങ്കുമം ഫിദയുടെ നെറുകയിൽ തൊട്ടു. അതുകണ്ട് മുത്തിന്റെ കണ്ണു സന്തോഷം കൊണ്ട് നിറഞ്ഞു. ഞങ്ങൾ രണ്ടുപേരും മുത്തിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങി. മുത്ത് ഞങ്ങൾ രണ്ടുപേരെയും കെട്ടിപ്പിടിച്ചു. രണ്ടുപേരുടെയും കവിളിൽ ഉമ്മ വെച്ചു. മുത്തിന്റെ ഇരുവശവും ഞങ്ങളെ നിർത്തി രാകേഷ് ഫോട്ടോ എടുത്തു.

" ഇനി എല്ലാവരും വന്നേ. ഇവിടെ ചെറിയൊരു രജിസ്റ്റർ ഉണ്ട്. അതിൽ പേരും അഡ്രസ്സും എഴുതി ഒപ്പ് വെക്കണം . അതാണ് ഇവിടുത്തെ ഒരു രീതി. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണമെന്നില്ല. " അയാൾ പറഞ്ഞു.

" ഒരു ബുദ്ധിമുട്ടും ഇല്ല കൃഷ്ണേട്ടാ.. ഞങ്ങൾ ചെയ്തോളാം. " ഞാൻ പറഞ്ഞു രാകേഷ് നേരത്തെ അയാളെയായിരുന്നു കൃഷ്ണേട്ടാ എന്ന് വിളിച്ചത്.

അങ്ങനെ ഞങ്ങൾ അവിടെയുള്ള രജിസ്റ്ററിൽ പേരും അഡ്രസ്സും എഴുതി ഒപ്പുവെച്ചു. അവിടെ സാക്ഷിയായി മുത്തും രാകേഷും ഒപ്പുവെച്ചു.

അങ്ങനെ ഞങ്ങളുടെ വിവാഹത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. അത് കഴിഞ്ഞ് ഉടനെ രാകേഷ് രാധികയെ വിളിക്കാൻ പോയി. അവളെയും കൂട്ടി വന്ന് . ഞങ്ങൾ നേരെ രജിസ്റ്റർ ഓഫീസിൽ പോയി. രജിസ്റ്റർ വിവാഹത്തിനുള്ള അപേക്ഷയിൽ ഒപ്പ് വെച്ചു. സാക്ഷിയായി രാധികയും മുത്തും ഒപ്പുവെച്ചു.

അതൊക്കെ കഴിയുമ്പോഴേക്കും ഉച്ച ആയിരുന്നു. ഞങ്ങളെല്ലാവരും കുറെ ഫോട്ടോ ഒക്കെ എടുത്തു. ഫിദ എന്റെ കൂടെ നിന്ന് കുറെ സെൽഫി എടുത്തു. ഞങ്ങളെ ചേർത്ത് നിർത്തി രാധിക അവളുടെ ഫോണിൽ ഫോട്ടോ എടുത്തു. പിന്നെ

ഞങ്ങൾ വണ്ടിയിൽ കയറി ഹോട്ടലിലേക്ക് പോയി. അവിടെനിന്നും ഭക്ഷണം കഴിച്ചു.

" ഇനിയെന്താ പരിപാടി. കുറച്ചുദിവസം ഇവിടെ താമസിക്കുകയല്ലേ.? അതോ ഇന്ന് തന്നെ തിരിച്ചു പോകണോ? നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു " രാകേഷ് പറഞ്ഞു..

"ഇന്ന് എന്തിനാ തിരിച്ചുപോകുന്നുത്.? കുറച്ചുദിവസമെങ്കിലും ഞങ്ങൾ നാത്തൂന്മാർ ഒരുമിച്ച് കഴിയട്ടെ. ഇവിടുന്ന് ഹണിമൂൺ ഒക്കെ ആഘോഷിച്ചിട്ട് പോയാൽ മതി. . " രാധിക പറഞ്ഞു

" അതല്ല മോളെ. ഞങ്ങൾക്ക് ഇന്ന് തന്നെ

💬 Comments

View all comments