Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
പരിഗണനയും കിട്ടിയിട്ടില്ല .........ഇനി കിട്ടുമെന്ന് പ്രേതീക്ഷയും ഇല്ല .... എന്തായാലും വയസ്സായ ഒരു അച്ഛനും അമ്മയും എനിക്കുണ്ട് ഇനിയുള്ള ജീവിതം അവരോടൊപ്പം ജീവിച്ചു തീർക്കാം ........ ഞാൻ കാരണം ചേട്ടന്റെ സ്വപ്നങ്ങൾക്ക് തടസ്സമാകേണ്ട .......... ചേട്ടന്റെ മനസ്സിലുള്ള ജീവിതം ചേട്ടൻ സന്തോഷത്തോടെ ജീവിച്ചു തീർക്ക് ........ഞാൻ പൊയ്ക്കോട്ടേ 'അമ്മ അടുക്കളയിൽ ഒറ്റക്കാണ് .......
അവൾ കതക് തുറന്ന് പുറത്തേക്കിറങ്ങി .........അടുത്ത സിഗററ്റിന് തീകൊളുത്തി അവൻ അവൾ പോകുന്നതും നോക്കി ഇരുന്നു ........
വൈകുന്നേരം .............................................
അച്ഛൻ TV യുടെ മുന്നിലിരിക്കയായിരുന്നു .......... അപ്പോയെക്കും അഭി പുറത്തേക്ക് പോകാനായി താഴേക്ക് വന്നു ...... അഭി അച്ഛനെ നോക്കി ......... കീയുമെടുത്ത് പുറത്തേക്കിറങ്ങി ........ പുറത്ത് കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു
രാത്രി ഒരു ഒമ്പതുമണിയോടെ അഭി തിരിച്ചെത്തി ..........
'അമ്മ ........ ഇരിക്കെടാ ഇനി ആഹാരം കഴിച്ചിട്ട് മുകളിൽ പോയാൽ മതി
അടുക്കളയിൽ ജോലിചെയ്തുകൊണ്ടിരുന്ന ഗൗരിയെ അഭി നോക്കി .........
അഭി കൈ കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു ........... മൊത്തത്തിൽ മൗനമായിരുന്നു ആ സമയം .......അപ്പോഴേക്കും അച്ചുവും കഴിക്കാനായി അവിടേക്കെത്തി ..........
അച്ചൂ ......... ഗൗരിയേ കഴിക്കാൻ ഒരു പാത്രം ഇങ്ങെടുത്തെ .........
'അമ്മ ഒരു പാത്രവുമായി അങ്ങോട്ടേക്ക് വന്നു ....... കാസ്ട്രോളിൽ നിന്നും മൂന്ന് ചപ്പാത്തി അച്ചു അവന്റെ പ്ളേറ്റിലേക്ക് വച്ച് അതിലേക്ക് കറി ഒഴിച്ചു ........... കഴിക്കാൻ തുടങ്ങി ........ അഭി അവനെ നോക്കി ചിരിച്ചു .... എന്നിട്ടവൻ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു ............ അച്ഛാ ഗൗരി പറഞ്ഞത് ശരിയാണ് .........
💬 Comments
View all comments