0%

Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.5K
ഞായറാഴ്ച ബസോടാറില്ല . അന്ന് മത്തായി തന്റെ സ്ഥലത്ത് പണിയെടുക്കും . "' ഓ ... വൈകിട്ടാകുമ്പോ എവിടെയാണോ അതാ എന്റെ വീടും നാടും . ഞങ്ങള് രാഷ്ട്രീയക്കാര് ജനങ്ങൾക്ക് വേണ്ടിയല്ലേ ജീവിക്കുന്നെ "' സുധാകരൻ പല്ലിളിച്ചു ചിരിച്ചു . ''' ദേണ്ടെ പോലീസ് വരുന്നാശാനെ ...''' പോപ്പി ഓടിക്കിതച്ചുവന്നു കടയിൽ കേറി . "' എവിടെവരെയായടാ "'' മെമ്പർ ഷർട്ടിന്റെ കോളർ നേരെയാക്കി . "' മൂന്നാം വളവ് കേറി "' "'എന്നാലിപ്പയിങ്ങെത്തും . പേടിക്കണ്ട പുതിയ എസ്സയ്യാ .... ഞാൻ പരിചയപ്പെട്ടതാ . നമ്മൾക്കൊക്കെ സഹായ മനസ്കത ഒള്ളവനാ "' മെമ്പർ ബക്കറ്റിലെ വെള്ളെമെടുത്തു തലയിൽ തെറിപ്പിച്ചു ഭിത്തിയിലെ ചെളിപിടിച്ച കണ്ണാടിയിൽ നോക്കി മുടി ചീകി .
'''' ആ മാർക്കോസുണ്ടോ ഇപ്പളും ?'''' നളിനി എത്തിനോക്കിയിട്ട് മുഷിഞ്ഞ നൈറ്റിക്ക് മീതെ അലമാരയിൽ ഇട്ടിരുന്ന തോർത്തെടുത്തു മാറിടത്തിന് മുകളിൽ ഇട്ടു . "' ഓ ... അയാളൊണ്ട് ,,''' "'' ഒടുങ്ങാൻ അയാളൊന്നും ചാകുവേല .ദുഷ്ട്ടനെ പന പോലെ വളർത്തൂന്നാ "' നളിനി പിറുപിറുത്തു . '''' ആരിത് ....കേറി വന്നാട്ടെ സാറെ . ആണ്ടിനും സംക്രാന്തിക്കുമൊക്കെയേ ഇങ്ങോട്ടൊക്കെ നിങ്ങളെപ്പോലൊള്ളോര് വരാറുള്ളൂ ""' പോലീസ് ജീപ്പ് കിതച്ചു ചായക്കടയുടെ മുന്നിൽ നിന്നപ്പോൾ മെമ്പർ വെളുക്കെ ചിരിച്ചോണ്ട് ജീപ്പിനടുത്തേക്ക് ചെന്നു . "'ആ താനിവിടെ ഉണ്ടായിരുന്നോ മെമ്പറെ "'' അധികം പ്രായമില്ലാത്ത ചെറുപ്പക്കാരനായിരുന്നു എസ് ഐ . അയാൾ മെമ്പർക്ക് കൈ കൊടുത്തപ്പോൾ പുറകിൽ നിന്ന് മൂന്നാല് പോലീസുകാർ യൂണിഫോമിലും അല്ലാതെയും ചാടിയിറങ്ങി . "''

💬 Comments

View all comments